Latest

മാമോദീസ ചടങ്ങിനിടെ കുഞ്ഞ് മുങ്ങി മരിച്ചു

“Manju”

ബുചാറസ്റ്റ് : മാമോദീസ ചടങ്ങിനിടെ കുഞ്ഞ് മരിച്ചതില്‍ ക്രിസ്ത്യന്‍ പുരോഹിതനെതിരെ അന്വേഷണം . വടക്കുകിഴക്കന്‍ റൊമാനിയയിലെ സുസേവയില്‍ തിങ്കളാഴ്ചയാണ് സംഭവം. റൊമാനിയന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍, മാമോദീസ സമയത്താണ് കുഞ്ഞ് മരണപ്പെട്ടത് . ശിരസ്സ് വെള്ളത്തിലായിരുന്ന സമയത്തുണ്ടായ ഹൃദയാഘാതമാണ് മരണത്തിനിടയാക്കിയത്. ആറ് ആഴ്ച പ്രായമുള്ള കുട്ടിയുടെ ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞിരുന്നു, ഇത് ഹൃദയസ്തംഭനത്തിന് കാരണമായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു . പള്ളിയില്‍ നിന്ന് ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടി കരഞ്ഞിട്ടും പുരോഹിതന്‍ മൂന്നു പ്രാവശ്യം വെള്ളത്തില്‍ മുക്കിപ്പിടിച്ചതായും , ഒടുവില്‍ പുരോഹിതനില്‍ നിന്നും കുട്ടിയെ പിടിച്ചു വാങ്ങി , തുടച്ചെടുക്കുകയായിരുന്നുവെന്നും കുട്ടിയുടെ പിതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

കുട്ടിയുടെ മരണത്തെത്തുടര്‍ന്ന് നരഹത്യ ചുമത്തി അന്വേഷണം ആരംഭിച്ചു . സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ഓര്‍ത്തഡോക്സ് സഭയുടെ മാമോദീസ ചടങ്ങുകള്‍ മാറ്റണമെന്നും ആവശ്യം ഉയരുന്നു . ഇതിനായി 60,000 ലധികം പേര്‍ ഒപ്പ് വച്ച അപേക്ഷയും അധികൃതര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട് . അതേ സമയം മാമോദീസ അനുഷ്ഠാനത്തില്‍ മാറ്റമുണ്ടാകില്ലെന്ന് സഭയുടെ യാഥാസ്ഥിതിക വിഭാഗത്തിന്റെ നേതാവ് ആര്‍ച്ച്‌ ബിഷപ്പ് തിയോഡോസി പറഞ്ഞു

Related Articles

Back to top button