InternationalLatest

യൂറോപ്പ ലീഗില്‍ ‍ ഇന്ന് തീപാറും പോരാട്ടം

“Manju”

ശ്രീജ.എസ്

യൂറോപ്പ ലീഗിലെ ക്വാര്‍ട്ടര്‍ ഫൈനലിലെ ഏറ്റവും വലിയ പോരാട്ടം ഇന്ന് നടക്കും. ഇന്ന് രാത്രി 12.30ന് നടക്കുന്ന മത്സരത്തില്‍ ഇറ്റലിയിലെ കരുത്തരായ ഇന്റര്‍ മിലാനും ജര്‍മ്മന്‍ ശക്തികളായ ബയര്‍ ലെവര്‍കൂസനും ആണ് ഏറ്റുമുട്ടുന്നത്. കിരീട പ്രതീക്ഷയുള്ള ടീമുകളാണ് രണ്ടും. മികച്ച സീരി എ സീസണ് ശേഷമാണ് ഇന്റര്‍ മിലാന്‍ എത്തുന്നത്. ഗംഭീര ഫോമിലുള്ള ലുകാകുവും സാഞ്ചെസും ആകും ഇന്ററിന്റെ കരുത്ത്.

പ്രീക്വാര്‍ട്ടറില്‍ സ്പാനിഷ് ടീമായ ഗെറ്റഫെ ആയിരുന്നു ഇന്റര്‍ മിലാന്‍ തോല്‍പ്പിച്ചത്. റേഞ്ചേഴ്സിനെ തോല്‍പ്പിച്ചാണ് ലെവര്‍കൂസന്‍ ക്വാര്‍ട്ടറില്‍ എത്തിയത്. ഡിയാബിയുടെയും ഹവേര്‍ട്സിന്റെയും ഫോമിലാകും ലെവര്‍കൂസന്റെ പ്രതീക്ഷ. പിന്നെ മത്സരം നടക്കുന്നത് ജര്‍മ്മനിയില്‍ ആണ് എന്നതും ലെവര്‍കൂസന് അനുകൂലമാകും.

Related Articles

Back to top button