KannurKeralaLatestThiruvananthapuram

ചെല്ലാനത്ത് വിതരണം ചെയ്യാനെത്തിയ ഭക്ഷണപ്പൊതിയിലെ നൂറ് രൂപ നോട്ട്

“Manju”

സിന്ധുമോള്‍ ആര്‍

കൊച്ചി : കടല്‍ക്ഷോഭം മൂലം ദുരിതം അനുഭവിക്കുന്ന ചെല്ലാനത്തുകാര്‍ക്ക് എത്തിച്ച പൊതിച്ചോറിലെ കറികള്‍ക്കിടയില്‍ പാസ്റ്റിക് കവറില്‍ പൊതിഞ്ഞു 100 രൂപ നോട്ട്!. ഇടതു കൈകൊണ്ടു കൊടുക്കുന്നതു വലതു കൈ പോലും അറിയരുതെന്നു നിര്‍ബന്ധമുള്ള ആരോ കരുതിയതാകണം ഇത്. കണ്ണമാലി ഇന്‍സ്പെക്ടര്‍ പി എസ് ഷിജുവിന്റെ നേതൃത്വത്തില്‍ അയല്‍ ഗ്രാമമായ കുമ്പളങ്ങിയില്‍ നിന്നും മറ്റും സുമനസ്സുകളുടെയും പൊതു പ്രവര്‍ത്തകരുടെയും സഹായത്തോടെയാണു ഭക്ഷണപ്പൊതികള്‍ ശേഖരിച്ചത്. കണ്ണമാലി സ്റ്റേഷനിലെ പൊലീസുകാരനായ അനില്‍ ആന്റണി പൊതിച്ചോറില്‍ എന്തൊക്കെ വിഭവങ്ങള്‍ ഉണ്ടെന്നറിയാന്‍ തുറന്നു നോക്കിയപ്പോഴാണു 100 രൂപ നോട്ട് കണ്ടത്.

ഇന്‍സ്പെക്ടര്‍ പി എസ് ഷിജു ഫെയ്സ്ബുക്കില്‍ കോടി രൂപ മൂല്യമുള്ള 100 രൂപ നോട്ട് എന്ന തലക്കെട്ടില്‍ ഇതേപ്പറ്റി കുറിച്ചതോടെയാണു സംഭവം പുറംലോകം അറിഞ്ഞത്. ഒരു പഴം കൊടുത്താല്‍ പോലും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിടുന്ന ഇക്കാലത്ത്, വാങ്ങുന്നവന്റെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിക്കാതെ പൊതിച്ചോറില്‍ 100 രൂപ കരുതിയ മനസ്സിനു മുന്നില്‍ നമിക്കുന്നു എന്നായിരുന്നു പോസ്റ്റ്. കിട്ടുന്നയാള്‍ക്കു മാത്രമല്ല, സ്നേഹത്തിന്റെയും കരുതലിന്റെയും പൊതിച്ചോറുകള്‍ ശേഖരിച്ചു ചെല്ലാനം മേഖലയില്‍ വിതരണം ചെയ്യുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്കും പൊലീസിനും ഊര്‍ജം പകര്‍ന്നു നല്‍കുന്നതായി ഒരു കോടി രൂപ മൂല്യമുള്ള ആ നൂറിന്റെ നോട്ട്!..

Related Articles

Back to top button