KeralaLatest

മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കണം : സത്യാഗ്രഹം 14 ന്

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

കൊച്ചി : രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നാവശ്യപ്പെട്ട് കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലയിലെ മീഡിയ ക്ലബ്ബുകളിൽ 14 ന് സത്യാഗ്രഹം നടത്തും. ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻെറ ആഹ്വാന പ്രകാരമാണ് എറണാകുളം ജില്ലയിലും സത്യാഗ്രഹം സംഘടിപ്പിക്കുന്നത്. ഈ വർഷം മാത്രം വിവിധ സംസ്ഥാനങ്ങളിൽ നിരവധി മാധ്യമ പ്രവർത്തകർ കൊലപാതകങ്ങൾക്കിരയായതിൽ യോഗം പ്രതിഷേധിച്ചു.സ്വതന്ത്രമായ മാധ്യമ പ്രവർത്തനം ഉറപ്പാക്കാൻ സമൂഹം ജാഗരൂപരാകണമെന്നും യോഗം വിലയിരുത്തി. കേരള ജേർണലിസ്റ്റ് യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റി ഓൺലൈൻ വഴി ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡൻറ് ബോബൻ ബി കിഴക്കേത്തറ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ സി സ്മിജൻ, സംസ്ഥാന ട്രഷറർ ഷാജി ഇടപ്പളളി, സംസ്ഥാന വൈസ് പ്രസിഡൻറ് ജോഷി അറയ്ക്കൽ , ജില്ലാ സെക്രട്ടറി സുനീഷ് മണ്ണത്തൂർ, ജില്ലാ ട്രഷറർ ശശി പെരുമ്പടപ്പിൽ, വൈസ് പ്രസിഡൻ്റ് എ കെ സുരേന്ദ്രൻ, ജോയിൻ്റ് സെക്രട്ടറിമാരായ രതീഷ് പുതുശ്ശേരി, കെ എം ഇസ്മയിൽ എന്നിവർ സംസാരിച്ചു. പെട്ടിമുടി, കരിപ്പൂർ വിമാനത്താവളം ദുരന്തങ്ങളിൽ ജീവൻ വെടിഞ്ഞവർക്ക് യോഗം അനുശോചനം രേഖപ്പെടുത്തി.

Related Articles

Back to top button