KeralaLatest

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ മേയ് 30 വരെ

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നീട്ടി. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. മെയ് 30 വരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയതെന്ന് അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം, തൃശ്ശൂര്‍ ജില്ലകളിലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നാളെ മുതല്‍ ഒഴിവാക്കാനും തീരുമാനിച്ചു. എന്നാല്‍ മലപ്പുറം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ തുടരും.

മലപ്പുറത്ത് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറയാത്തതാണ് ആശങ്കയുയര്‍ത്തുന്നത്. കൂടുതല്‍ ശക്തമായ നടപടികള്‍ ജില്ലയില്‍ വേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രമസമാധാന ചുമതലയുള്ള എഡിജിപി മലപ്പുറത്തേക്ക് പോകുമെന്നും ജില്ല കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഉത്തരമേഖല ഐജിയും മലപ്പുറത്ത് തുടരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Related Articles

Back to top button