Kerala

വഴിയിൽ യുവതി പ്രസവിച്ചു; നവജാത ശിശു മരിച്ചു

“Manju”

പാലക്കാട് : കൊപ്പത്ത് ആശുപത്രിയിലേക്ക് പോകാനായി വാഹനത്തിനടുത്തേക്ക് നടക്കുന്നതിനിടെ വഴിയിൽ യുവതി പ്രസവിച്ചു. വിളയൂർ കൂപ്പൂത്ത് തെങ്ങിങ്ങൾ മുഹമ്മദിന്റെ മകൾ ഖമറുന്നീസയ്ക്കാണ് ദുരനുഭവം ഉണ്ടായത്. യുവതി പ്രസവിച്ച ആൺ കുഞ്ഞ് മരിച്ചു.

പുലർച്ചെയോടെയായിരുന്നു ഖമറുന്നീസയ്ക്ക് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. ഈ സമയം ദിവ്യാംഗനായ പിതാവ് മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. കൊറോണ ആയതിനാൽ സഹോദരൻ ഉൾപ്പെടെയുള്ളവർക്ക് പുറത്തിറങ്ങാനും ആയില്ല. തുടർന്ന് അയൽവാസിയാണ് വാഹനവുമായി എത്തിയത്.

എന്നാൽ വീട്ടിലേക്ക് റോഡ് ഇല്ലാത്തതിനാൽ വാഹനം 150 മീറ്റർ അകലെ നിർത്തേണ്ടി വന്നു. തുടർന്ന് വാഹനത്തിനടുത്തേക്ക് നടക്കുന്നതിനിടെ പ്രസവിക്കുകയായിരുന്നു. തുടർന്ന് സമീപത്തെ വീട്ടിലേക്ക് കൊണ്ടുപോയി പ്രസവമെടുത്തു. എന്നാൽ കുഞ്ഞിനെ രക്ഷിക്കാൻ ആയില്ല.

പ്രദേശത്ത് റോഡ് വേണമെന്ന് വർഷങ്ങളായി അധികൃതരോട് ആവശ്യപ്പെടുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

Related Articles

Back to top button