KeralaLatest

പ്രവാസികള്‍ക്ക് ആശ്വാസം; കാലാവധി കഴിഞ്ഞ വിസ പുതുക്കാന്‍ ഒരു മാസം കൂടി സമയം അനുവദിച്ച്‌ യു.എ.ഇ

“Manju”

സിന്ധുമോള്‍ ആര്‍

യുഎഇയില്‍ സന്ദര്‍ശക, ടൂറിസ്റ്റ് വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് അത് പുതുക്കാന്‍ ഒരു മാസം കൂടി സമയം അനുവദിച്ചു. ഈ മാസം 11-ന് ഇത് പ്രാബല്യത്തില്‍ വരും. യു.എ.ഇ യുടെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പാണ് പുതിയ ഉത്തരവ് ഇറക്കിയത്. ജൂലായ് പത്തിന് ഇറക്കിയ അറിയിപ്പ് അനുസരിച്ച്‌ ജൂലായ് 11 മുതല്‍ ഒരു മാസത്തേക്കായിരുന്നു ഇളവ് അനുവദിച്ചിരുന്നത്.

മാര്‍ച്ച്‌ ഒന്നിന് ശേഷം വിസാ കാലാവധി അവസാനിച്ച സന്ദര്‍ശകര്‍ക്ക് ഓഗസ്റ്റ് 11 മുതല്‍ ഒരു മാസത്തെ സമയം കൂടി അനുവദിക്കുന്നുവെന്നാണ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയുടെ അറിയിപ്പ്. ഇക്കാലയളവില്‍ പിഴകളൊന്നും നല്‍കാതെ തന്നെ ഇവര്‍ക്ക് രാജ്യം വിടാം. അതേസമയം മാര്‍ച്ച്‌ ഒന്നിന് മുമ്പ് എന്‍ട്രി പെര്‍മിറ്റിന്റെ കാലാവധി അവസാനിച്ചവര്‍ രാജ്യം വിടേണ്ട അവസാന തീയ്യതി ഓഗസ്റ്റ് 18 ആണ്. ഇതില്‍ ഇതുവരെ മാറ്റങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല.

Related Articles

Back to top button