IndiaKeralaLatest

ഹിന്ദിയെ അംഗീകരിക്കുന്നു, അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ അംഗീകരിക്കില്ല; പിണറായി

“Manju”

കണ്ണൂർ ; ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ ഭാഷാ എന്ന നിലയിൽ ഹിന്ദിയെ അംഗീകരിക്കുന്നു. അതുകൊണ്ടാണ്‌ നമ്മൾ സ്‌കൂളുകളിൽ ഹിന്ദി പഠിപ്പിക്കുന്നത്‌. എന്നാൽ അത്‌ അടിച്ചേൽപ്പിക്കാൻ പുറപ്പെട്ടാൽ അംഗീകരിക്കാനാവില്ല. പ്രാദേശിക ജനതയുടെ ജീവിതത്തെയും സംസ്‌കാരത്തെയും ഇല്ലാതാക്കാനാണിത്.

ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ അംഗീകരിക്കാനാവില്ല. ഭരണഘടനയിൽ വ്യത്യസ്‌ത ഭാഷകൾക്ക്‌ അതിന്റേതായ പ്രാധാന്യം നൽകിയിട്ടുണ്ട്‌ .

ഭാഷയെ തകർത്താൽ രാജ്യത്തെ വൈവിധ്യങ്ങളെ ഇല്ലാതാക്കാം. ഏകശിലാരൂപത്തിലേക്ക്‌ മാറ്റാമെന്നാണ് അവർ കരുതുന്നത് . എല്ലാവരും ഹിന്ദി സംസാരിക്കണം എന്ന അമിത് ഷായുടെ പരാമര്‍ശം അനുചിതമാണ്. പാര്‍ലമെന്റിന്റെ ഔദ്യോഗിക ഭാഷാസമിതിയുടെ മുപ്പത്തേഴാം സിറ്റിങ്ങിലാണ് ഈ രീതിയിലുള്ള തികച്ചും അനുചിതമായ പരാമര്‍ശം ഉണ്ടായത്. നേരത്തേ ഹിന്ദി ദിവസ് ആഘോഷത്തിന് ഒരു രാജ്യം ഒരു ഭാഷ എന്ന ആശയം മുന്നോട്ടുവച്ചതും ഓര്‍ക്കണം. ദേശീയ വിദ്യാഭ്യാസനയത്തിന്റെ കരടില്‍ ഹിന്ദി നിര്‍ബന്ധമാക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നുവന്നിരുന്നുവെന്നും പിണറായി പറഞ്ഞു.

Related Articles

Back to top button