KeralaLatest

‘കേരളത്തിന്റെ സൈന്യം’ പത്തനംതിട്ടയില്‍

“Manju”

പത്തനംതിട്ട ; സംസ്ഥാനത്ത് ശക്തമായ മഴ തുടരുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് കേരളത്തിന്റെ സൈന്യവും പത്തനംതിട്ടയില്‍ എത്തി. മഴ നാശം വിതച്ച പത്തനംതിട്ടയില്‍ കൊല്ലത്തു നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്.
കൊല്ലത്ത് നിന്ന് ഏഴ് വള്ളങ്ങളിലായി 21 അംഗ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിനായി പുലര്‍ച്ചെ അഞ്ച് മണിയോടെ പത്തനംതിട്ടയിലെത്തിയത്.

മഴക്കെടുതി രൂക്ഷമായ ആറന്മുള, പന്തളം, റാന്നി പ്രദേശങ്ങളിലാണ് സംഘം രക്ഷാപ്രവര്‍ത്തനം നടത്തുക. അതേസമയം, ഇന്നലെ തന്നെ രക്ഷാപ്രവര്‍ത്തനത്തിനായി സജ്ജമാക്കണമെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. സംസ്ഥാനത്തിന്റെ പല മേഖലകളിലും കനത്ത മഴ തുടരുകയാണ്. കോട്ടയം ജില്ലയില്‍ ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. എന്നാല്‍ മധ്യകേരളത്തില്‍ മഴയ്ക്ക് ശമനമുണ്ട്. ആലപ്പുഴ ഉള്‍പ്പടെയുള്ള ജില്ലകളില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാഭരണകൂടം അറിയിച്ചു. എല്ലാ ജില്ലകളിലും ദുരന്തനിവാരണസേനയുടെ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.

റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ച ജില്ലകളില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സജീവമായി രംഗത്തിറങ്ങി കഴിഞ്ഞുവെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

Related Articles

Back to top button