InternationalLatest

വീണ്ടും ലോക മഹായുദ്ധമോ? ചര്‍ച്ചയായി നോസ്ട്രഡാമസിന്റെ പ്രവചനങ്ങള്‍

“Manju”

ഫ്രഞ്ച് ജ്യോതിഷന്‍ നോസ്ട്രഡാമസിന്‍റെ പ്രവചനങ്ങള്‍ പലപ്പോഴും ചൂടുള്ള ചര്‍ച്ചാ വിഷയമാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്ബ് നടത്തിയ പല പ്രവചനങ്ങളും യാഥാര്‍ഥ്യമായതോടെ നോസ്ട്രഡാമസിന്റെ പ്രവചനങ്ങളില്‍ വിശ്വസിക്കുന്നവര്‍ ഏറെയാണ്.
1555ല്‍ പുറത്തിറങ്ങിയ ‘ലെസ് പ്രോഫറ്റീസ്’ എന്ന പുസ്തകത്തിലാണ് ഭാവിയില്‍ ലോകത്ത് നടക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച്‌ നോസ്ട്രഡാമസ് പ്രവചനങ്ങള്‍ നടത്തിയിരിക്കുന്നത്. ലോകം എപ്പോള്‍ എങ്ങനെ അവസാനിക്കും എന്നതുള്‍പ്പടെ ഏകദേശം 6,338 പ്രവചനങ്ങളാണ് അദ്ദേഹം നടത്തിയിട്ടുള്ളത്.
നോസ്ട്രഡാമസ് 2023നെക്കുറിച്ച്‌ നടത്തിയ പ്രവചനങ്ങളാണ് ഇപ്പോഴത്തെ സംസാര വിഷയം. 2023ല്‍ മൂന്നാം ലോക മഹായുദ്ധം ഉണ്ടാവുമെന്നും ഏഴുമാസം നീണ്ടുനില്‍ക്കുന്ന മഹായുദ്ധത്തില്‍ ആളുകള്‍ മരിക്കുമെന്നും അദ്ദേഹം പ്രവചിച്ചിട്ടുണ്ട്. റഷ്യ-യുക്രെയ്ന്‍ യുദ്ധം തുടരുന്നതും ചൈനയും തായ്‌വാനും തമ്മിലുള്ള അഭിപ്രായഭിന്നത തെക്കുകിഴക്കന്‍ ഏഷ്യയില്‍ സൃഷ്ടിച്ച സംഘര്‍ഷാവസ്ഥയും ചൂണ്ടിക്കാട്ടി പ്രവചനങ്ങള്‍ യാഥാര്‍ഥ്യമാവുകയാണെന്നാണ് നോസ്റ്റര്‍ഡാമസ് വിശ്വാസികള്‍ പറയുന്നത്.
ചുവന്ന ഗ്രഹത്തിലെ വെളിച്ചം കെടുമെന്നാണ് മറ്റൊരു പ്രവചനം. ചൊവ്വയില്‍ മനുഷ്യനെത്താനാകുമെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ചിലര്‍ വാദിക്കുന്നു. നേരത്തെ, 2029ഓടെ മനുഷ്യന്‍ ചൊവ്വയിലെത്തുമെന്ന് ഇലോന്‍ മസ്ക് പറഞ്ഞിരുന്നു. 2023ല്‍ പുതിയ മാര്‍പ്പാപ്പ ആധികാരമേല്‍ക്കുമെന്നും നോസ്ട്രഡാമസ് പ്രവചിച്ചിട്ടുണ്ട്. ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആയിരിക്കും ലോകത്തിലെ അവസാനത്തെ മാര്‍പ്പയെന്നും പുതിയ മാര്‍പ്പാപ്പ വിവാദങ്ങളുണ്ടാക്കുമെന്നും പ്രവചനത്തിലുണ്ട്.
ആകാശത്തുനിന്നു വരുന്ന തീ രാജകൊട്ടാരത്തില്‍ പതിക്കുമെന്നതാണ് മറ്റൊരു പ്രവചനം. ഇത് ലോകാവസാനത്തെക്കുറിച്ചാണ് പറയുന്നതെന്ന് വിശ്വസിക്കുന്നവരുണ്ട്. എന്നാല്‍ ലോകത്ത് പുതിയ അധികാര ശക്തിയുണ്ടാവുമെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ഒരു വിഭാഗം പറയുന്നു. രണ്ട് ലോക ശക്തികള്‍ ചേര്‍ന്ന് പുതിയൊരു സഖ്യമുണ്ടാവുമെന്നും സഖ്യം അധികകാലം നീണ്ടു നില്‍ക്കില്ലെന്നും പ്രവചനത്തില്‍ പറയുന്നുണ്ടത്രേ.
പ്രഞ്ച് വിപ്ലവം, അഡോള്‍ഫ് ഹിറ്റ്‍ലറിന്റെ ഏകാധിപത്യ ഭരണം, രണ്ടാം ലോക മഹായുദ്ധം, സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണം വരെ അദ്ദേഹം പ്രവചിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ നോസ്ട്രഡാമസിന്റെ പ്രവചനങ്ങള്‍ക്ക് ആളുകള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണുള്ളത്. പ്രവചനങ്ങളെല്ലാം യാഥാര്‍ഥ്യമാവുമെന്ന് ഉറച്ച്‌ വിശ്വസിക്കുന്നവരും കുറവല്ല.

Related Articles

Back to top button