KeralaLatestThiruvananthapuram

ബേപ്പൂർ സുൽത്താന് ആദരമൊരുക്കി ശാന്തിഗിരി വിദ്യാഭവൻ

“Manju”

 

പോത്തൻകോട്:
മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ വൈക്കം മുഹമ്മദ്‌ ബഷീറിന് ആദരമൊരുക്കി ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂൾ
അദേഹത്തിന്റെ ചരമദിനത്തോടനു ബന്ധിച്ചാണ് (ജൂലൈ 5) പരിപാടി സംഘടിപ്പിച്ചത്.

“ബേപ്പൂർ സുൽത്താന് സ്നേഹാദരങ്ങളോടെ” എന്ന പേരിൽ ബഷീറിന്റെ ‘പാത്തുമ്മായുടെ ആട്’ എന്ന കൃതിയുടെ ശബ്ദാവിഷ്ക്കാരം തയ്യാറാക്കി നോവലിലെ മുഖ്യകഥാ പാത്രമായ ബഷീറിനാണ് ശബ്ദത്തിലൂടെ ജീവൻ നൽകിയിരിക്കുന്നത്

മലയാളിയുടെ സാഹിത്യാസ്വാദനത്തിൽ പുതു വസന്തം തീർത്ത എഴുത്തുകാരനാണ് ബഷീർ

അദ്ദേഹത്തിന്റെ കൃതികൾ അദ്ദേഹത്തിന്റെ ജീവിതം തന്നെയാണ്.ആ ഭാഷയും എഴുത്തും മലയാള സാഹിത്യശാഖയിൽ സുവർണ താരമായി തിളങ്ങി നിൽക്കുന്നു.അധ്യാപിക ബിന്ദു നന്ദന ആവിഷ്കാരം നിർവഹിച്ചിരിക്കുന്നു.

സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി ആദർശ് .ആർ ആണ് കഥാപാത്രത്തിന് ശബ്ദാവിഷ്കാരം നൽകിയിരിക്കുന്നത്.

Related Articles

Back to top button