KeralaLatest

കെ എസ് ഇ ബിയുടെ 18 ജലസംഭരണികളിലുമായി 2154.88 എം സി എം ജലം

“Manju”

എസ് സേതുനാഥ്

കേരളത്തിൽ കാലവർഷം പൊതുവെ ദുർബ്ബലമായതിനെത്തുടർന്ന് കെ എസ് ഇ ബി യുടെ ജലസംഭരണികളിലേള്ള നീരൊഴുക്കിൽ കുറവുണ്ടായിട്ടുണ്ട് . കെ എസ് ഇ ബിയുടെ 18 ജലസംഭരണികളിലുമായി ഇന്ന് 2154.88 എം സി എം ജലമാണുള്ളത്. ഇന്നലെ അത് 2079.20 എം സി എം ആയിരുന്നു. ആകെ സംഭരണ ശേഷിയായ 3532.50 എം സി എം ന്റെ 61 ശതമാനമാണിത്.

ഇടുക്കി ജലസംഭരണിയിൽ 62.33 ശതമാനവും ഇടമലയാറിൽ 54.8ശതമാനവും കക്കിയിൽ 61.38ശതമാനവും ബാണാസുരസാഗറിൽ 72.48ശതമാനവും ഷോളയാറിൽ 74.45 ശതമാനവും ജലമാണുള്ളത്. അഞ്ച് വൻകിട ജലസംഭരണികളിലുമായി ആകെയുള്ളത് 1987.97 എം സി എം ജലമാണ്.

മധ്യ നിര അണക്കെട്ടുകളായ പൊരിങ്ങൽകുത്ത്, പൊന്മുടി എന്നിവ എല്ലാ കാലാവർഷങ്ങളിലും എന്നപോലെ ഇപ്പോളും കവിഞ്ഞൊഴുകുകയാണ്. കൂടാതെ ചെറിയ അണക്കെട്ടുകളായ കല്ലാർകുട്ടി, ലോവർ പെരിയാർ, മൂഴിയാർ തുടങ്ങിയ ജലസംഭരണികളും കവിഞ്ഞൊഴുകുന്നുണ്ട്. അതേസമയം കല്ലാർ, ഇരട്ടയാർ എന്നിവ അടച്ചു.

കെ എസ് ഇ ബിയുടെ ഡാം സുരക്ഷാ എൻജിനീയർമാരുടെ നേതൃത്വത്തിൽ നടക്കുന്ന ശക്തമായ നിരീക്ഷണം എല്ലാ ഡാമുകളിലും ഇരുപത്തിനാല് മണിക്കൂറും തുടരുകയാണ്. സാറ്റലൈറ്റ് ഫോൺ ഉൾപ്പടെയുള്ള വാർത്താ വിനിമയ സംവിധാനങ്ങൾ ഒരുക്കിയാണ് നിരീക്ഷണം നടത്തിവരുന്നത്.

നിലവിൽ കെ എസ് ഇ ബി യുടെ വലിയ ഡാമുകൾക്കെല്ലാം തന്നെ ഒരാഴ്ച മഴ പെയ്താലും ജലം ശേഖരിച്ചു നിർത്തുവാനുള്ള സംഭരണശേഷിയുണ്ട്.

Related Articles

Back to top button