AlappuzhaKeralaLatest

മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ചെന്ന് സംശയം, രണ്ടുപേര്‍ മരിച്ചനിലയില്‍

“Manju”

ആലപ്പുഴ: തുറവൂര്‍ കുത്തിയതോടില്‍ സുഹൃത്തുക്കളായ രണ്ടു പേരെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കുത്തിയതോട് കൈതവളപ്പില്‍ സ്റ്റീഫന്‍(47), കുത്തിയതോട് കൊല്ലശ്ശേരി ബൈജു(50) എന്നിവരാണ് മരിച്ചത്. മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ചതാണ് മരണകാരണമെന്നാണ് സംശയം. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റുമോര്‍ട്ടവും വിശദമായ പരിശോധനയും കഴിഞ്ഞതിന് ശേഷമേ മരണകാരണം കണ്ടെത്താനാകൂവെന്ന് പൊലീസ് വ്യക്തമാക്കി.

സുഹൃത്തുക്കളായ ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നത് പതിവാണ്. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം ഇരുവരും മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ചോയെന്ന സംശയമാണ് പൊലീസ് ഉന്നയിക്കുന്നത്. വീട്ടില്‍നിന്ന് സാനിറ്റൈസറിന്റെ കുപ്പികളും കണ്ടെടുത്തിരുന്നു.

Related Articles

Back to top button