IndiaKeralaLatest

പതിവ് ട്രെയിന്‍ സര്‍വീസുകള്‍ ഉടനില്ല, 230 പ്രത്യേക തീവണ്ടികള്‍ തുടര്‍ന്നും ഓടും ; റെയില്‍വെ

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി : കോവിഡ് കാരണം റദ്ദാക്കിയ സാധാരണ ട്രെയിന്‍ സര്‍വീസുകള്‍ ഇനിയൊരറിയിപ്പു വരെ നിര്‍ത്തിവച്ചതായി റെയില്‍വേ അറിയിച്ചു. നേരത്തെയുള്ള ഉത്തരവു പ്രകാരം ഇന്നു (12) വരെയായിരുന്നു നിര്‍ത്തിവച്ചിരുന്നത്. രാജധാനി അടക്കം 230 സ്പെഷല്‍ ട്രെയിനുകള്‍ സര്‍വീസ് തുടരും. മുംബൈയില്‍ ചുരുങ്ങിയ തോതില്‍ സര്‍വീസ് നടത്തിക്കൊണ്ടിരുന്ന സബര്‍ബന്‍ ട്രെയിനുകളും തുടരും. പ്രത്യേക ട്രെയിനുകളിലെ ടിക്കറ്റ് ഡിമാന്‍ഡ് വിലയിരുത്തി ആവശ്യമെങ്കില്‍ കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കും.

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച്‌ 25-ന് രാജ്യവ്യാപകമായി ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പേ ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ അവസാനിപ്പിച്ചിരുന്നു. പിന്നീട് കുടിയേറ്റ തൊഴിലാളികളെ സ്വന്തം നാടുകളില്‍ എത്തിക്കുന്നതിനു വേണ്ടിയാണ് ശ്രമിക് ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചത്. നിയന്ത്രണങ്ങളോടെയാണ് ശ്രമിക് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.

Related Articles

Back to top button