KeralaLatestThiruvananthapuram

വയ്യേറ്റ് കെ സോമൻ സ്മാരക പുരസ്കാരം ഡോ.പി എൻ സജികുമാറിന്

“Manju”

വെഞ്ഞാറമൂട് :  വെഞ്ഞാറമൂട് സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗവും, ജനപ്രതിനിധിയും പൊതുപ്രവർത്തകനുമായിരുന്ന വയ്യേറ്റ് കെ. സോമന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള പ്രതിഭാ പുരസ്കാരം വാമനപുരം കുടുബ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.പി എൻ സജികുമാറിന്.

ക്യാഷ് അവാർഡും , പ്രശസ്തിപത്രവും , ഫലകവും അടങ്ങുന്ന പുരസ്കാരം വെഞ്ഞാറമൂട് സർവ്വീസ് സഹകരണ ബാങ്കാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ആരോഗ്യ മേഖലയിലെ മികവാർന്ന പ്രവർത്തനങ്ങൾ പരിഗണിച്ചും കേവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചും വാമനപുരം കുടുംബ ആരോഗ്യ കേന്ദ്രത്തെ മികവിന്റെ കേന്ദ്രമാക്കാൻ നടത്തിയ പരിശ്രമങ്ങളാണ് ഡോ.സജികുമാറിനെ പുരസ്കാരത്തിന് അർഹനാക്കിയതെന്ന് ജൂറി അദ്ധ്യക്ഷൻ ബാലകൃഷ്ണ കുറുപ്പ് പറഞ്ഞു.

കഷർഷക ദിനമായ ചിങ്ങം 1  ( ആഗസ്റ്റ് 17 ) ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ബാങ്ക് ഹാളിൽ നടക്കുന്ന ചടങ്ങിൽ ഡി കെ മുരളി എം എൽ എ പുരസ്കാരം സമ്മാനിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് എ.എം.റൈസ് അറിയിച്ചു. ചടങ്ങിൽ നെല്ലനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജിത് എസ്.കുറുപ്പ് മുഖ്യാഥിതിയായിരിക്കും.

 

Related Articles

Back to top button