KannurKeralaLatest

സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണ കിറ്റ് വിതരണം ചെയ്തു

“Manju”

ഹർഷദ് ലാല്‍ തലശ്ശേരി

ചെട്ട്യാംപറമ്പ് ഗവ. യു പി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണ കിറ്റ് വിതരണം ചെയ്തു. വാർഡ് മെമ്പർ കുഞ്ഞുമോൻ കണിയാഞ്ഞാലിൻ്റെ അധ്യക്ഷതയിൽ പേരാവൂർ നിയോജക മണ്ഡലം എം. എൽ. എ. അഡ്വ: സണ്ണി ജോസഫ് വിതരണോദ്ഘാടനം നിർവ്വഹിച്ചു.

ചടങ്ങിന് ഹെഡ്മിസ്ട്രസ് കുമാരി പി.കെ സ്വാഗതവും, പിടിഎ പ്രസിഡണ്ട് ഷിജോ പി ചെറിയാൻ, മദർ പി ടി എ പ്രസിഡണ്ട് അമ്പിളി വിനോദ് എന്നിവർ ആശംസകളും അർപ്പിച്ചു.

Related Articles

Back to top button