IndiaLatest

മുംബൈയില്‍ സവാള ‘കിലോയ്ക്ക് 1 രൂപ’

“Manju”

ശ്രീജ.എസ്

മുംബൈ : മുംബൈയിലെ സവാള വില കേട്ടാല്‍ ആരും ഞെട്ടും കിലോയ്ക്ക് 1 രൂപ. വില്‍പ്പനയ്ക്കായി ഉള്ളിയുടെ വരവു കൂടിയതും ആവശ്യക്കാര്‍ കുറഞ്ഞതുമാണ് വില കുത്തനെ താഴാന്‍ കാരണം.

നവിമുംബൈയിലെ എപിഎംസി മൊത്ത വിപണിയിലാണ് വലുപ്പം കുറഞ്ഞ സവാളയുടെ വില കുത്തനെ താഴ്ന്നത്. ആവശ്യക്കാര്‍ എത്താതായതോടെ സൂക്ഷിച്ചു വച്ച ഉള്ളികള്‍ കെട്ടുപോവാതിരിക്കാനാണ് വില ഇത്രയും കുറച്ചതെന്ന് വ്യാപാരികള്‍ പറയുന്നു. ഇടത്തരം സവാളയ്ക്ക് 5 മുതല്‍ 7 രൂപയും വലിയ ഇനത്തിന് 8 മുതല്‍ 10 രൂപയുമാണു മൊത്തവില.

Related Articles

Back to top button