IndiaLatest

രാജ്യത്തെ വിമാന യാത്രികരുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്

“Manju”

ഡല്‍ഹി: രാജ്യത്തെ വിമാന യാത്രികരുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്. കോവിഡിന് ശേഷമാണ് ഇന്ത്യയിലെ വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. 2023 ല്‍ ആഭ്യന്തര വിമാനയാത്രകളുടെ എണ്ണം 15.2 കോടി കടന്നു. ഇതോടെ കോവിഡിന് മുന്‍പുള്ള വിമാനയാത്രയുടെ കണക്കുകളാണ് ഇതു മറികടന്നത്. വലിയൊരു വിഭാഗം ഇന്ത്യക്കാര്‍ സഞ്ചാരത്തിനായി ആകാശമാര്‍ഗം തിരഞ്ഞെടുത്തുവെന്നാണ് ഏവിയേഷന്‍ അനലറ്റികസ് ് സ്ഥാപനമായ നെറ്റ് വര്‍ക്ക് തോട്ട്‌സിന്റെ കണക്കുകള്‍ പറയുന്നത്.

ടിക്കറ്റ്‌നിരക്ക് നിയന്ത്രിക്കാന്‍ എയര്‍ലൈന്‍ കമ്പനികള്‍ക്കു സാധിച്ചത്, ഇന്ധനവിലയിലെ കുറവ്, എക്‌സ്‌ചേഞ്ച് നിരക്കിലെസ്ഥിരത എന്നിങ്ങനെ നിരവധി ഘടകങ്ങളാണ് കൂടുതല്‍ പേര്‍ക്ക് വിമാനയാത്ര സാധ്യമാക്കിയത്. 2024 ലും ഇന്ത്യയിലെ വിമാന യാത്രികരുടെയും യാത്രകളുടെയും എണ്ണം വര്‍ധിക്കുമെന്നു തന്നെയാണ് കരുതപ്പെടുന്നത്. ആഭ്യന്തര വിമാനയാത്രികരുടെ എണ്ണം എട്ട ്ശതമാനം മുതല്‍ പതിനഞ്ച്ശതമാനം വരെ വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. വ്യോമയാനമന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് 20 കോടി പേര്‍ 2024 ല്‍ വിമാനത്തില്‍ യാത്ര ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. 2023-24ല്‍ ആഭ്യന്തരയാത്രികര്‍ 17 കോടിയായിരുന്നു. വിദേശങ്ങളിലേക്കു യാത്ര ചെയ്യുന്നവര്‍ 3.16 കോടിയുമായി ഉയരുമെന്നാണ് കണക്കുകൂട്ടല്‍. അങ്ങനെ വരുമ്പോള്‍ 2024 ല്‍ ആകെ ഇന്ത്യയിലെ വിമാനയാത്രികരുടെ എണ്ണം 20 കോടി കടക്കുകയും ചെയ്യുമെന്നാണ് കണക്കൂട്ടല്‍.

ഇന്ത്യയിലെ നഗരങ്ങളെ വ്യോമ മാര്‍ഗം ബന്ധിപ്പിക്കുന്ന ഉഡാന്‍ (UDAN) പദ്ധതി വിമാനയാത്ര കൂടുതല്‍ പേരിലേക്കെത്തിക്കുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട്. ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ്, സ്റ്റാര്‍ എയര്‍, ഹെറിറ്റേജ് ഏവിയേഷന്‍, എയര്‍ ടാക്‌സി, ഫ്‌ളൈ ബിഗ്, ഇന്ത്യവണ്‍ എയര്‍ എന്നിങ്ങനെയുള്ള സ്വകാര്യ കമ്പനികളും പൊതു ഉടമസ്ഥതയിലുള്ള കമ്പനികളും ഉഡാന്‍ പദ്ധതിയുടെ ഭാഗമാണ്. 2021ല്‍ ഉഡാന്റെ ഭാഗമായി 102 പുതിയ വിമാന റൂട്ടുകളാണ് തുറന്നത്. 2022ല്‍ അത് 52 പുതിയ റൂട്ടുകളും 2023ല്‍ 60 പുതിയ വിമാന റൂട്ടുകളും ആരംഭിക്കാന്‍ ഉഡാന്‍ വഴി സാധിച്ചു.

ആഗോളതലത്തില്‍ത്തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന വ്യോമയാന രംഗമാണ്ഇന്ത്യയിലേത്. ഈ പ്രതീക്ഷ വളര്‍ത്തുന്നതാണ ്കഴിഞ്ഞമൂന്നു
വര്‍ഷത്തെകണക്കുകള്‍. 2024ല്‍ അഞ്ചു ശതമാനം വളര്‍ച്ചയുണ്ടായാല്‍ ആഭ്യന്തര യാത്രികരുടെ എണ്ണം 15.97 കോടിയിലെത്തുമെന്നാണ് നെറ്റ്വര്‍ക്ക്
തോട്ട്‌സ്‌റിപ്പോര്‍ട്ട ്പറയുന്നത്. വളര്‍ച്ച പത്തു ശതമാനമെന്ന കൂടുതല്‍ പ്രായോഗികമായ നിരക്കായാല്‍ 16.72 കോടിയിലേക്ക് യാത്രികരുടെ എണ്ണം കൂടും. 15 ശതമാനമെങ്കി ല്‍ 2024ല്‍ 17.48 കോടിയിലേക്കുംആഭ്യന്തര യാത്രികരുടെ എണ്ണം കൂടുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

 

Related Articles

Back to top button