AlappuzhaKeralaLatest

ചെങ്ങന്നൂര്‍ നഗരസഭയുടെ 15.5 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചു.

“Manju”

അജിത് ജി. പിള്ള

ചെങ്ങന്നൂര്‍: നഗരസഭയുടെ 2020-21 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള 15.5 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചതായി നഗരസഭാ ചെയര്‍മാന്‍ കെ.ഷിബുരാജന്‍ അറിയിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെ ഇന്നലെ നടന്ന ജില്ലാ ആസൂത്രണ സമിതിയാണ് പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്. ഉല്‍പ്പാദന മേഖലയ്ക്ക് 80 ലക്ഷം രൂപയുടെയും മാലിന്യ സംസ്‌കരണം, ജലസംരക്ഷണം എന്നിവയ്ക്കായി 1.68 കോടി രൂപയുടെയും പാര്‍പ്പിട പദ്ധതിയ്ക്കായി 1.25 കോടി രൂപയുടെയും മരാമത്ത് പണികള്‍ക്കായി 3.25 കോടി രൂപയുടെയും പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്. കോവിഡ് 19 മായി ബന്ധപ്പെട്ട ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 92.5 ലക്ഷം രൂപയുടെ പദ്ധതികള്‍ക്കും പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 79.14 ലക്ഷം രൂപയുടെ പദ്ധതികള്‍ക്കും അംഗീകാരം ലഭിച്ചു. വിവിധ റോഡുകളുടെ നിര്‍മ്മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി അംഗീകാരം ലഭിച്ച 2.77 കോടി രൂപയുടെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ 90 വാട്‌സിന്റെ എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കല്‍, സമ്പൂര്‍ണ്ണ ബയോബിന്‍ വിതരണം, പ്ലാസ്റ്റിക്ക് ഷണ്ഢിംഗ് യൂണിറ്റ് നിര്‍മ്മാണം, എയ്‌റോബിക് കമ്പോസ്റ്റുകളുടെ നിര്‍മ്മാണം തുടങ്ങി 237 പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചിട്ടുള്ളതെന്ന് നഗരസഭാ ചെയര്‍മാന്‍ കെ.ഷിബുരാജന്‍ പറഞ്ഞു.

Related Articles

Back to top button