പ്രജീഷ് വള്ളിയായ്
തലശ്ശേരി: ദേശീയ യുവജന ദിനത്തിൻ്റെ ഭാഗമായി ശാന്തിഗിരി ആശ്രമത്തിന്റെ യുവജന സംഘടനയായ ഗുരുമഹിമ സംഘടിപ്പിച്ച ഗു രുചിന്തനം -202l ഓൺലൈൻ ചോദ്യോത്തര പരമ്പരയിൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ അർച്ചനാരമേശിനെ കണ്ണൂർ ബ്രാഞ്ച് ആശ്രമം ഇൻചാർജ് ജനനി അഭേദാ ജ്ഞാനതപസ്വിനി , ജനനി പത്മപ്രിയ ജ്ഞാനതപസ്വിനി എന്നിവർ ചേർന്ന് അനുമോദിക്കുകയും ആശ്രമ ഉപഹാരം സമ്മാനിക്കുകയും ചെയ്തു.തലശ്ശേരി ഏരിയ കോഡിനേറ്റർ ഗിരിഷ് ,ജനറൽ മാനേജർ മുരളീധരൻ എം എന്നിവരും ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് സംസ്ഥാന തല വിജയ്ക്കുള്ള സമ്മാനതുക ജനനി അഭേദാ ജ്ഞാനതപസ്വിനി അർച്ചനാ രമേശിന് കൈമാറി