KeralaLatest

പൊലീസ് ക്വാര്‍ട്ടേഴ്സ് ഉദ്ഘാടനം

“Manju”

അങ്കമാലി: അങ്കമാലിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച പൊലീസ് ക്വാര്‍ട്ടേഴ്സിന്റെ ഉദ്ഘാടനം ചൊവ്വ വൈകീട്ട് 6 ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസ് ക്വാര്‍ട്ടേഴ്സിന്റെ ഉദ്ഘാടനം ഓണ്‍ ലൈനില്‍ നിര്‍വഹിക്കും. തദവസരത്തില്‍ പുതിയ പൊലീസ് ക്വാര്‍ട്ടേഴ്സിന്റെ മുന്‍പില്‍ ചേരുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ബെന്നി ബഹനാന്‍ എം.പി, റോജി .എം.ജോണ്‍. എം.എല്‍., റൂറല്‍ എസ്.പി കെ.കാര്‍ത്തിക് ,നഗരസഭ ചെയര്‍മാന്‍ റെജി മാത്യു, ഡി.വൈ.എസ്.പി.എം.ആര്‍.മധു ബാബു, എസ്.എച്ച്‌.ഒ സോണി മത്തായി, വാര്‍ഡ് കൗണ്‍സിലര്‍ ലില്ലി ജോയി എന്നിവര്‍ പങ്കെടുക്കും.

ഒരു കോടി 32 ലക്ഷം രൂപ ചിലവില്‍ കേരള പൊലീസ് ഹൗസിങ്ങ് കോര്‍പ്പറേഷനാണ് നിര്‍മ്മാണം നടത്തിയത്. രണ്ടായിരത്തി പതിനെട്ട് ഒക്ടോബറില്‍ നിര്‍മമാണം ആരംഭിച്ച്‌ കഴിഞ്ഞ ആഗസ്റ്റിലാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചു.

Related Articles

Back to top button