IndiaLatest

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം 30% വര്‍ധിപ്പിച്ച്‌ തെലങ്കാന

“Manju”

തെലങ്കാനയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തില്‍ 30 ശതമാനം വര്‍ധന. റിട്ടയര്‍മന്റ് പ്രായം 61 ആക്കി ഉയര്‍ത്തുകയും ചെയ്തു .ഏപ്രില്‍ ഒന്നുമുതല്‍ പുതുക്കിയ ശമ്പളം ജീവനക്കാര്‍ക്ക് ലഭിക്കും. പതിനൊന്നാം ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു. ഹോം ഗാര്‍ഡുകള്‍, അങ്കണവാടി-ആശ വര്‍ക്കര്‍മാര്‍, കരാര്‍ ജീവനക്കാര്‍, പുറംകരാര്‍ ജോലിക്കാര്‍, , സര്‍വശിക്ഷ അഭിയാന്‍ ജീവനക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് വര്‍ധനവിന്റെ പ്രയോജനം ലഭിക്കും. തെലങ്കാനയില്‍ 9,17,797 പേരാണ് സര്‍ക്കാര്‍ ജീവനക്കാരായുള്ളത്.

അതെ സമയം ജീവനക്കാരുടെ സ്ഥാനക്കയറ്റം സംബന്ധിച്ച 80ശതമാനം നടപടികളും പൂര്‍ത്തിയായതായി മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു അറിയിച്ചു. സ്ഥാനക്കയറ്റം വഴിയുണ്ടാകുന്ന ഒഴിവുകള്‍ ഉടന്‍ നികത്തുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 58 ല്‍നിന്നാണ് 61 ആയി ഉയര്‍ത്തിയത്. 15ശതമാനം അധികപെന്‍ഷന്‍ ലഭിക്കുന്നതിനുള്ള പ്രായം 75 വയസ്സില്‍നിന്ന് 70 ആക്കി കുറയ്ക്കുകയുംചെയ്തിട്ടുണ്ട്. ജീവനക്കാരുടെ ഗ്രാറ്റുവിറ്റി 12 ലക്ഷം രൂപയില്‍നിന്ന് 16 ലക്ഷമായി വര്‍ധിപ്പിക്കുകയും ചെയ്തു .

Related Articles

Back to top button