InternationalLatest

അഗ്നിപര്‍വ്വത സ്ഫോടനങ്ങള്‍ പുനഃസൃഷ്ടിച്ച്‌ നാസയിലെ ശാസ്ത്രജ്ഞര്‍

“Manju”

അഗ്നിപര്‍വ്വത സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട പുതിയ കണ്ടെത്തലുമായി എത്തി നാസയിലെ ശാസ്ത്രജ്ഞര്‍. അഗ്നിപര്‍വ്വത സ്ഫോടനങ്ങളുടെ ആഘാതം എത്രത്തോളം ഭൂമിക്ക് ഹാനികരമാണെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയിലെ പസഫിക് നോര്‍ത്ത് വെസ്റ്റില്‍ സംഭവിച്ച കൊളംബിയ റിവര്‍ ബസാള്‍ട്ട് സ്ഫോടനമാണ് ഗവേഷകര്‍ പുനഃസൃഷ്ടിച്ചത്.

ഏതാണ്ട് പതിനഞ്ച് ദശലക്ഷത്തിനും 17 ലക്ഷത്തിനും ഇടയിലാണ് ബസാള്‍ട്ട് സ്ഫോടനം നടന്നതെന്ന് കണക്കാക്കപ്പെടുന്നു. ഈ സ്ഫോടനവുമായി ബന്ധപ്പെട്ട കണ്ടെത്തലുകള്‍ ജിയോ ഫിസിക്കല്‍ റിസര്‍ച്ച്‌ ജേണലില്‍ പ്രസിദ്ധീകരിച്ചിരുന്നു. തീവ്രമായ അഗ്നിപര്‍വ്വത സ്ഫോടനങ്ങള്‍ ഭൂമിയുടെ കാലാവസ്ഥയെ ഉയര്‍ന്ന തോതില്‍ ബാധിക്കുകയും ഓസോണ്‍ പാളികളില്‍ വിള്ളല്‍ വീഴാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ഭൂമിയിലെ കാലാവസ്ഥയെ പ്രതികൂലമായി ബാധിച്ചേക്കും.

Related Articles

Back to top button