LatestPathanamthitta

വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു

“Manju”

പത്തനംതിട്ട: ജില്ലയിലെ പോലീസ് സര്‍വീസില്‍ നിന്നും വിരമിച്ച നൂറ്റിയന്‍ പതോളം ഉദ്യോഗസ്ഥരുടെ വര്‍ഷങ്ങളായിട്ടുള്ള ആവശ്യത്തിന് വിരാമമായി. തിരിച്ചറിയല്‍ കാര്‍ഡെന്ന ആവശ്യമാണ് യഥാര്‍ത്ഥ്യമായത്. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ ജില്ലാ പൊലീസ് മേധാവി ആര്‍. നിശാന്തിനി വിതരണം ചെയ്തു.
പൊലീസ് സേനയില്‍ വര്‍ഷങ്ങളോളം സേവനമനുഷ്ഠിച്ച ശേഷം വിരമിച്ചവരുടെ പൊലീസ് വകുപ്പുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ക്ക് ഏതുസമയവും ജില്ലാ പൊലീസ് ഓഫീസുമായി ബന്ധപ്പെടാനും ആവശ്യങ്ങള്‍ സാധിച്ചെടുക്കാനും എല്ലാ സഹായവും ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തത്.

Related Articles

Back to top button