IndiaLatest

മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി മരുന്നുകളോട് പ്രതികരിച്ച്‌ തുടങ്ങി

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: ഡല്‍ഹി ആര്‍മി റിസര്‍ച്ച്‌ ആന്‍ഡ് റഫറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന മുന്‍ രാഷ്ട്രപതി പ്ര​ണാബ് മുഖര്‍ജി ചികിത്സകളോട് നേരിയ രീതിയില്‍ പ്രതികരിച്ച്‌ തുടങ്ങി. വെന്റിലേറ്ററിന്റെ പിന്തുണയോടെയാണ് അദ്ദേഹം തുടരുന്നതെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

നേരത്തെ പ്ര​ണാബ് മുഖര്‍ജിയുടെ ആരോഗ്യനിലയെ സംബന്ധിച്ച്‌ ഊഹാപോഹങ്ങളും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കാന്‍ മകനും മുന്‍ എംപിയുമായ അഭിജിത്ത് മുഖര്‍ജി അഭ്യര്‍ത്ഥിച്ചിരുന്നു. അച്ഛന്‍ ഇപ്പോഴും ജീവനോടെയുണ്ടെന്ന് സ്ഥിരീകരിക്കുകയായിരുന്നു അദ്ദേഹം.

ഈ മാസം 10നാണ് പ്ര​ണാബ് മുഖര്‍ജിയെ ഡല്‍ഹി ആര്‍മി റിസര്‍ച്ച്‌ ആന്‍ഡ് റഫറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ത​ല​ച്ചോ​റി​ല്‍ ര​ക്തം ക​ട്ട പി​ടി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നു തി​ങ്ക​ളാ​ഴ്ച അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യ പ്ര​ണാ​ബിന് കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. കോ​വി​ഡി​നേ​ക്കാ​ളേ​റെ, ത​ല​ച്ചോ​റി​ലെ ര​ക്ത​സ്രാ​വ​വും തു​ട​ര്‍​ന്നു​ള്ള ശ​സ്ത്ര​ക്രി​യ​യു​മാ​ണ് ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​ക്കി​യ​ത്.

Related Articles

Back to top button