InternationalLatest

തിരിച്ച് വരവിനൊരുങ്ങി മൈക്രോസോഫ്റ്റ്: ഐഫോണിനെ നേരിടാൻ സര്‍ഫസ് ഡുവോ, കൂട്ടിന് ഗൂഗിളും!

“Manju”

പേഴ്‌സണല്‍ കംപ്യൂട്ടര്‍ രംഗത്ത് ഏറ്റവും വലിയ എതിരാളികളാണ് മൈക്രോസോഫ്റ്റും ആപ്പിളും. ആപ്പിള്‍ ഐഫോണ്‍ ഇറക്കിയ സമയത്ത് ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇരു കമ്പനികളും തന്നെ മൊബൈല്‍ കംപ്യൂട്ടിങിലും എതിരാളികളാകുമായിരുന്നു. എന്നാല്‍, മൈക്രോസോഫ്റ്റിന്റെ മേധാവികള്‍ക്ക് ഇന്നത്തെ രീതിയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് പ്രചാരം നേടുന്നത് സ്വപ്‌നത്തില്‍ പോലും കാണാനാകാതിരുന്നതാണ് ഗൂഗിളിന് ആന്‍ഡ്രോയിഡുമായി മുന്നോട്ടുപോകാനായത്. ഇക്കാര്യം ഗൂഗിളിന്റെ മുന്‍ മേധാവി എറിക് സ്മിഡ്റ്റും, മൈക്രോസോഫ്റ്റ് സഹ സ്ഥാപകന്‍ ബില്‍ ഗെയ്റ്റ്‌സും പല സമയത്തായി തുറന്നു സമ്മതിച്ചിട്ടുമുണ്ട്.

സ്മാര്‍ട് ഫോണ്‍ രംഗത്ത് ശക്തിയാകാനായി നോക്കിയ ഏറ്റെടുത്തൊരു പയറ്റു പയറ്റി നോക്കിയെങ്കിലും മൈക്രോസോഫ്റ്റ് പരാജയപ്പെട്ടു. അവര്‍ അടുത്തകാലത്തൊന്നും സ്മാര്‍ട് ഫോണ്‍ രംഗത്തേക്കു കടന്നുവരുമെന്നുള്ള സൂചനകളും നല്‍കിയിരുന്നില്ല. എന്നാല്‍, തങ്ങളുടെ സര്‍ഫസ് ശ്രേണിയിലുള്ള ലാപ്‌ടോപ്പുകളുടെ വിജയത്തെ തുടര്‍ന്ന് സര്‍ഫസ് ഡുവോ എന്ന പേരില്‍ ഒരു സ്മാര്‍ട് ഫോണ്‍ പുറത്തിറക്കിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഈ ഇരട്ട സ്‌ക്രീന്‍ ഫോണ്‍ ആദ്യ കാഴ്ചയില്‍ റിവ്യൂവര്‍മാരെ ആകര്‍ഷിച്ചു കഴിഞ്ഞു.

പ്രകടനവും മറ്റും ഏതാനും മാസം കൊണ്ടേ വിലയിരുത്താനാകൂ എങ്കിലും പലരും പറയുന്നത് ഐഫോണിന് കരുത്തുറ്റ ഒരു എതിരാളിയായരിക്കും ഡുവോ എന്നാണ്. സെപ്റ്റംബര്‍ 10 മുതല്‍ അമേരിക്കയില്‍ വില്‍പ്പന തുടങ്ങുന്ന ഫോണ്‍ എന്നാണ് ഇന്ത്യയില്‍ എത്തുക എന്ന് ഇപ്പോള്‍ ഉറപ്പില്ലെങ്കിലും ഇവിടെയും ചില ഉപയോക്താക്കള്‍ ഡുവോയ്ക്കായി കാത്തരിക്കുകയാണെന്നു പറയുന്നു. ഐഫോണിന് ഒരു എതിരാളിയാകുമോ ഡുവോ എന്ന് കാത്തിരുന്നു കാണാം.

Related Articles

Back to top button