India

കൊറോണ കേസുകൾ വർദ്ധിക്കുന്നു; 24 മണിക്കൂറിനിടയിൽ 20,409 കേസുകൾ

“Manju”

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിൽ 20,049 കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തു. 32 പേരാണ് മരിച്ചത്. സജീവ കേസുകളുടെ എണ്ണത്തിൽ കുറവുണ്ടായതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 22,697 പേർ രോഗമുക്തി കൈവരിച്ചു.ആകെ രോഗബാധിതർ 4,39,79,730 ആയി. 4,33,09,484 പേർ രോഗമുക്തി നേടി. നിലവിൽ മരണ നിരക്ക് 1.20 ശതമാനമാണ് . 32 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 5,26,258 ആയി.

ഇന്നലെ റിപ്പോർട്ട് ചെയ്ത കേസുകളെക്കാൾ 2,335 കേസുകളുടെ കുറവാണ് കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത്. ആകെ രോഗബാധയുടെ 0.33 ശതമാനമാണ് നിലവിലെ സജീവ കേസുകൾ. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5.12 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.82 ശതമാനവുമാണ്.

പശ്ചിമ ബംഗാളിൽ നിന്ന് ഏഴ്, കർണാടക, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽ നിന്ന് മൂന്ന്,ഛത്തീസ്ഗഡ്, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്ന് രണ്ട് , ചണ്ഡീഗഡ്, ഗോവ, ഗുജറാത്ത്, ഹരിയാന, ജമ്മു കശ്മീർ, കേരളം, മധ്യപ്രദേശ്, മണിപ്പൂർ, മിസോറാം,നാഗാലാൻഡ്, ഒഡീഷ, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ മരണവുമാണ് 24 മണിക്കൂറിനിടയിൽ റിപ്പോർട്ട് ചെയ്തത്.

ഇതു വരെ 203.60 കോടി വാക്‌സിൻ രാജ്യത്ത് വിതരണം ചെയ്തതായി മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 38,63,960 ഡോസ് വാക്‌സിൻ വിതരണം ചെയ്തു.

Related Articles

Back to top button