IndiaLatest

ഗോല്‍ ഫിഷിനെ സംസ്ഥാന മത്സ്യമായി തിരഞ്ഞെടുത്ത് ഗുജറാത്ത്

“Manju”

അഹമ്മദാബാദ്: കടലിലെ പൊന്ന് എന്നറിയപ്പെടുന്ന ഗോല്‍ മത്സ്യത്തെ സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ച്‌ ഗുജറാത്ത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലാണ് ഗോല്‍ ഫിഷിനെ ഗുജറാത്തിന്റെ സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ചത്. അഹമ്മദാബാദില്‍ നടന്ന ദ്വിദിന ഗ്ലോബല്‍ ഫിഷറീസ് കോണ്‍ഫറൻസ് ഇന്ത്യ എന്ന പരിപാടിയിലായിരുന്നു പ്രഖ്യാപനം.

ഗോല്‍ മത്സ്യത്തെ സംരക്ഷിക്കുക, അവയെ കുറിച്ച്‌ അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യത്തോടെയാണ് ഗോല്‍ ഫിഷിനെ സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ചതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യയില്‍ കാണപ്പെടുന്ന ഏറ്റവും വലിയ മത്സ്യങ്ങളില്‍ ഒന്നാണ് ഗോല്‍ മത്സ്യം. ഗുജറാത്തിലെയും മഹാരാഷ്‌ട്രയിലെയും സമുദ്രമേഖലകളില്‍ സ്വര്‍ണതവിട്ട് നിറത്തിലാണ് ഗോല്‍ മത്സ്യം കാണപ്പെടുന്നത്. ഇതിന് ഒന്നര മീറ്ററോളം നീളം വരും. വിപണിയില്‍ ലക്ഷങ്ങളാണ് ഗോല്‍ മത്സ്യത്തിന്റെ വില. മത്സ്യത്തിന്റെ നീളം കൂടുന്തോറും വിലയും വര്‍ദ്ധിക്കും.

നിരവധി ഔഷധ ഗുണങ്ങള്‍ ഗോല്‍ മത്സ്യത്തിനുണ്ട്. ആണ്‍ മത്സ്യങ്ങള്‍ക്കാണ് കൂടുതല്‍ വില കിട്ടുക. 30 കിലോ വരുന്ന മത്സ്യത്തിന് നാലോ അഞ്ചോ ലക്ഷമാണ് വില വരുന്നത്. ബിയറും വൈനുമുണ്ടാക്കാൻ ഗോല്‍ മത്സ്യം ഉപയോഗിക്കാറുണ്ടെന്നതും ഇവയുടെ മറ്റൊരു പ്രത്യേകതയാണ്.

 

Related Articles

Back to top button