KeralaLatestThiruvananthapuram

 കോവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവ് മരിച്ചു

“Manju”

തിരുവനന്തപുരം : കോവിഡ് ബാധിച്ചു മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പുല്ലമ്പാറ ഗ്രാമ പഞ്ചായത്തു പ്രസിഡന്റിന്റെ ഭർത്താവു ബഷീർ മരിച്ചു. വൃക്ക സംബന്ധമായ രോഗത്തെ തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത് . തുടർന്നു തീവ്രപരിചരണ വിഭാഗത്തിൽ ആയിരുന്നു . ഇന്നലെ രാത്രി പത്തരയോടെയാണ് മരണം സ്ഥിരീകരിച്ചത് . ഭാര്യയും പഞ്ചായത്ത് പ്രസിഡന്റുമായ ഹസീന ബീവി കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ചികിത്സയിലാണ്.

Related Articles

Back to top button