IndiaKeralaLatest

റിപ്പബ്ലിക് ദിന പരേഡിൽ അതിഥികളായി കണ്ണൂരിൽനിന്നുള്ള ദമ്പതികൾ

“Manju”

തിരുവനന്തപുരം : രാജ്യതലസ്ഥാനത്ത് റിപ്പബ്ലിക് ദിനത്തിൽ നടക്കുന്ന പരേഡിൽ അഥിതികളായി പട്ടികവർഗ വിഭാഗത്തിൽനിന്നും പങ്കെടുക്കുന്നത് കണ്ണൂർ സ്വദേശികളായ ദമ്പതികൾ. കണ്ണൂർ ഇരിട്ടിയിലെ വള്ളിയാട് കോളനിയിലെ അജിത് -രമ്യ ദമ്പതികളാണ് നാടിന്റെ അഭിമാനമായി റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാനൊരുങ്ങുന്നത്. പണിയ വിഭാഗത്തിൽപ്പെട്ടവരാണ് ഇവർ.

കേന്ദ്ര സർക്കാരിന്റെ ക്ഷണപ്രകാരമാണ് ഇവരുടെ യാത്ര. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര പട്ടിക വർഗ വികസന വകുപ്പ് മന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്താനും പരമ്പരാഗത കലാരൂപങ്ങൾ അവതരിപ്പിക്കാനും ഈ ദമ്പതികൾക്ക് അവസരം ലഭിക്കും. ജനുവരി 21 മുതൽ ഫെബ്രുവരി 2 വരെ വിവിധ പരിപാടികളിൽ ഇവർ പങ്കെടുക്കും. പാർലിമെന്റ് മന്ദിരം, രാഷ്ട്രപതി ഭവൻ, തീൻ മുർത്തി ഭവൻ തുടങ്ങി വിവിധ ഇടങ്ങൾ സന്ദർശിക്കാനും ഇവർക്ക് അവസരമുണ്ട്.

എല്ലാം വർഷവും പട്ടികവർഗ വിഭാഗത്തിലെ ദമ്പതികൾക്ക് റിപ്പബ്ലിക് ദിനപരേഡിൽ പങ്കെടുക്കാൻ അവസരം ഒരുക്കാറുണ്ട്. ഒരു നോഡൽ ഓഫിസർ ഇവരെ അനുഗമിക്കും. മുഴുവൻ യാത്രാചെലവും സർക്കാരാണ് വഹിക്കുന്നത്.

 

Related Articles

Back to top button