InternationalLatest

ബ്രസീലില്‍ കൊവിഡ് രൂക്ഷം

“Manju”

ബ്രസീലില്‍ കൊവിഡ് രൂക്ഷമായി തുടരുന്നു. രാജ്യത്ത് കൊവിഡ് മരണം 610,000 കവിഞ്ഞതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 12,273 പുതിയ കൊവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കേസുകളുടെ എണ്ണം 21,909,298 ആയി. ബ്രസീലില്‍ കഴിഞ്ഞ ആഴ്ച പ്രതിദിനം 257 മരണങ്ങളും 10,502 പുതിയ കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ളതും കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ചതുമായ സാവോ പോളോ സംസ്ഥാനത്ത് 152,538 മരണങ്ങളും 4,415,745 കേസുകളും റിയോ ഡി ജനീറോയില്‍ 68,607 മരണങ്ങളും 1,329,609 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ചൊവ്വാഴ്ച വരെയുള്ള കണക്കനുസരിച്ച്‌ ബ്രസീലിലെ 156.3 ദശലക്ഷം ആളുകള്‍ (ജനസംഖ്യയുടെ 73.28 ശതമാനം) ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്. 121.7 ദശലക്ഷം (57.08 ശതമാനം) ആളുകള്‍ രണ്ട് ഡോസ് വാക്സിനും എടുത്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊ​​​​വി​​​​ഡ് വ്യാ​​​​പ​​​​നം ചെ​​​​റു​​​​ക്കു​​​​ന്ന​​​​തി​​​​ല്‍ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട പ്ര​​​​സി​​​​ഡ​​​​ന്‍റ് ജ​​​​യി​​​​ര്‍ ബോ​​​​ള്‍​​​​സൊ​​​​നാ​​​​രോ​​​​യ്ക്കെ​​​​തി​​​​രേ ബ്ര​​​​സീ​​​​ലി​​​​യ​​​​ന്‍ ജ​​​​ന​​​​ത പ്ര​​​​തി​​​​ഷേ​​​​ധം ശ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

Related Articles

Back to top button