InternationalLatest

പ്രവീണ്‍ യാദവ് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു

“Manju”

ടോക്യോ: പുരുഷന്മാരുടെ വ്യക്തിഗത അമ്പെയ്ത്തില്‍ ഇന്ത്യയുടെ പ്രവീണ്‍ യാദവ് അനായാസ വിജയത്തോടെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശനം നേടി. റഷ്യയുടെ ഗല്‍സാന്‍ ബസര്‍ഷപോവിനെ കീഴടക്കിയാണ് താരം പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. സ്‌കോര്‍: 6-0 എന്ന നിലയില്‍ ആയിരിന്നു.

ലോക രണ്ടാം നമ്പര്‍ താരമായ ബസര്‍ഷപോവിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പ്രവീണ്‍ അട്ടിമറിച്ചത്. ആദ്യ സെറ്റ് 29-27 ന് സ്വന്തമാക്കിയ ഇന്ത്യന്‍ താരം രണ്ടാം സെറ്റ് 28-27 നും മൂന്നാം സെറ്റ് 28-24 നും സ്വന്തമാക്കുകയും ചെയ്തു.

Related Articles

Back to top button