IndiaLatest

ആന്ധ്രയില്‍ വരാന്‍ പോകുന്നത് വന്‍ വികസനങ്ങള്‍

“Manju”

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ പുതുതായി നിര്‍മ്മിക്കാനൊരുങ്ങുന്നത് ഏഴു വിമാനത്താവളങ്ങള്‍. ഒരു ജില്ലയില്‍ ഒരു വിമാനത്താവളം എന്ന പദ്ധതിക്ക് കീഴിലാണ് പുതിയ വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കുന്നതെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡി പറഞ്ഞു. വിശാഖപട്ടണം, വിജയവാഡ, തിരുപ്പതി, രാജമഹേന്ദ്രവാരം, കുര്‍ണൂല്‍, കടപ്പ തുടങ്ങി വിമാനത്താവളങ്ങളുള്ള 13 ജില്ലകള്‍ നിലവില്‍ ആന്ധ്രാപ്രദേശിലുണ്ട്.

പുതുതായി 12 ജില്ലകള്‍ കൂടി രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. എന്നാല്‍ പുതുതായി രൂപം കൊള്ളുന്ന ഓരോ ജില്ലയിലും വിമാനത്താവളം ഉണ്ടാകുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. കഴിഞ്ഞ കുറച്ചു നാളുകളായി പണി നടന്നുകൊണ്ടിരിക്കുന്ന ഭോഗാപുരം, ദഗദര്‍ത്തി വിമാനത്താവളങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. നാടിന്റെ വികസനവും ആളുകളുടെ യാത്രാസൗകര്യവും വര്‍ദ്ധിപ്പിക്കുക എന്നതാണ് പുതിയ തീരുമാനത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Related Articles

Back to top button