KeralaLatestSports

ഉമേഷ് പേരാമ്പ്ര ഇനി കേരള ബ്ലാസ്റ്റേഴ്സിനൊപ്പം

“Manju”

ശ്രീജ.എസ്

മഹാരാഷ്ട്രക്കാരനായ പാതിമലയാളിയായ ഉമേഷ് പേരാമ്പ്രയെയാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി ഇരിക്കുന്നത്. ജനനം കൊണ്ട് മലയാളിയായ ഉമേഷ് മുംബൈ സ്വദേശിയാണ്. മുമ്പ് റിലയന്‍സ് യൂത്ത് ഫൗണ്ടേഷന്‍, ഇന്ത്യ U22 ക്യാമ്പ് എന്നിവയില്‍ ഇടം പിടിച്ച ഈ യുവതാരം സെന്റര്‍ ബാക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫന്‍സിന് കരുത്താകും.

23കാരനായ താരം മുന്‍ മുംബൈ എഫ് സി താരം റിതേഷ് പേരാമ്പ്രയുടെ സഹോദരനാണ്. മുംബൈ എഫ് സിയില്‍ ട്രയല്‍സില്‍ ഉണ്ടായിരുന്നു. ഓസോണ്‍ എഫ് സിക്ക് വേണ്ടി സെക്കന്‍ഡ് ഡിവിഷന്‍ ഐലീഗിലും താരം കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ജംഷദ്പൂര്‍ റിസേര്‍വ്സിനായും ഉമേഷ് കളിച്ചിട്ടുണ്ട്‌. കേരള ബ്ലാസ്റ്റേഴ്സിലും തുടക്കത്തില്‍ റിസേര്‍വ്സ് ടീമിലാകും ഉമേഷ് കളിക്കുക.

Related Articles

Back to top button