IndiaLatest

പാല്‍ റോഡിലൊഴുക്കി പ്രതിഷേധം

“Manju”

മുംബൈ: പാലിന്റെ വിലയിടിവിനെതിരേ മഹാരാഷ്ട്രയില്‍ പാല്‍ റോഡിലൊഴുക്കി ക്ഷീരകര്‍ഷകരുടെ പ്രതിഷേധം. ഓള്‍ ഇന്ത്യ കിസാന്‍സഭയുടെ നേതൃത്വത്തിലാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്. മഹാരാഷ്ട്രയിലെ ഔറംഗബാദ്, അഹമ്മദ് നഗര്‍ ജില്ലയിലാണ് പ്രധാനമായി പ്രതിഷേധങ്ങള്‍ അരങ്ങേറിയത്. ലോക്ക് ഡൗണ്‍ ആരംഭിച്ചതോടെ പാലിന്റെ വില വലിയ തോതില്‍ ഇടിഞ്ഞിരുന്നു. നേരത്തെ 3.5 ശതമാനം ഫാറ്റ് അടങ്ങിയ ഒരു ലിറ്റര്‍ പാലിന് 31 രൂപ ലഭിച്ചിരുന്നിടത്ത് ഇപ്പോള്‍ 17 രൂപയാണ് ലഭിക്കുന്നത്. പാലിനും പാല്‍ ഉള്‍പ്പന്നങ്ങള്‍ക്കും ആവശ്യക്കാരില്ലാതായതാണ് വിലയിടിവിനു കാരണമെന്നാണ് ഡയറി ഉടമകള്‍ പറയുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് ഡയറി ഉടമകള്‍ പറയുന്നപോലെ ചോദനത്തില്‍ കുറവുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ട് കിസാന്‍ സഭ മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട മന്ത്രിമാര്‍ക്കും കത്തെഴുതിയിട്ടുണ്ട്. പെട്ടെന്നുളള വിലയിടിവ് തടയുന്ന തരത്തില്‍ നിയമനിര്‍മാണം നടത്തണം. ഗുജറാത്തിലെ അമുലിനെപ്പോലെ ബ്രാന്‍ഡ് വികസിപ്പിച്ചെടുക്കണം. പാലില്‍ മായം ചേര്‍ക്കുന്നതിനെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

Related Articles

Back to top button