IndiaLatest

ഇന്ത്യയിലെ കാര്‍ഷികവിഭവങ്ങളുടെ കയറ്റുമതിയില്‍ വര്‍ദ്ധനവ്

“Manju”

ശ്രീജ.എസ്

ഇന്ത്യയില്‍ നിന്നുള്ള കാര്‍ഷികവിഭവങ്ങളുടെ കയറ്റുമതി 23 ശതമാനം കൂടിയതായി കേന്ദ്ര കാര്‍ഷികവകുപ്പ് അറിയിച്ചു. മാര്‍ച്ച്‌ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ കാര്‍ഷികവിളകളുടെ കയറ്റുമതി 23% വര്‍ദ്ധിച്ച്‌ 25,553 കോടിയിലെത്തിയതായി കേന്ദ്ര കാര്‍ഷികവകുപ്പ് കണക്കുകള്‍ പുറത്തുവിട്ടു.

സാധാരണ കയറ്റുമതിചെയ്യുന്ന രാജ്യങ്ങളിലേക്കല്ലാതെ പുതിയ വിപണികള്‍ കണ്ടെത്തി ഇന്ത്യന്‍ വിളകള്‍ കയറ്റുമതി ചെയ്യാന്‍ പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കി. കോവിഡ് കാലഘട്ടത്തില്‍ ലോക്‌ഡൌണിനിടയില്‍പ്പോലും ഇന്ത്യ കര്‍ഷകരുടെ വിളകള്‍ യഥാസ്ഥാനത്തെത്താന്‍ വേണ്ട നടപടികളെല്ലാം കൈക്കൊണ്ടു. അത് വിജയത്തിലെത്തിയെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.

അരി, കശുവണ്ടി, ഭക്ഷ്യ എണ്ണകള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയ്ക്ക് പുറമേ പച്ചക്കറികള്‍, മാതളം, മാങ്ങ, ഉള്ളി തുടങ്ങിയ വിളകളും കയറ്റുമതി ചെയ്തു. ഓരോ വിളകളുടേയും വിപണനത്തിനായി പ്രത്യേകം സമിതികള്‍ രൂപീകരിക്കുകയും അന്താരാഷ്ട്ര വിപണി കണ്ടെത്തുകയും ചെയ്തു. കയറ്റുമതി അഭിവൃദ്ധി ഫോറങ്ങളുണ്ടാക്കി അതിലൂടെ പ്രത്യേകമായി പുതിയ വിപണികളിലേക്ക് കാര്‍ഷികവിളകള്‍ കയറ്റിയയച്ചു. ആരോഗ്യപരിപാലനത്തിനു സഹായകരമായ വിളകള്‍ എല്ലാം പ്രത്യേകമായി വിപണനം നടത്തി. ലോകത്തിനു മുന്നില്‍ ബ്രാന്‍ഡ് ഇന്ത്യ എന്ന പുതിയ വിപണന തന്ത്രം ഉപയോഗിച്ച്‌ വിപണികള്‍ കീഴടക്കി.

കയറ്റുമതി വര്‍ദ്ധിച്ചതോടെ കര്‍ഷകര്‍ ഉല്‍പ്പാദനവും വര്‍ദ്ധിപ്പിച്ചു. ലോക്‌ഡൌണ്‍ സമയത്തു പോലും രാജ്യം കൂടുതല്‍ വിദേശനാണ്യം നേടി. പൊതുവേ ഇന്ത്യന്‍ വിപണിയില്‍ ആത്മശ്വാസം വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായകരമായെന്നും സാമ്പത്തികവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Related Articles

Back to top button