International

പാക് സൈന്യത്തിന് പരിശീലനം നൽകി ചൈന

“Manju”

ബെയ്ജിംഗ് : സൈനിക ശക്തിയിൽ ഇന്ത്യയോട് മുട്ടി നിൽക്കാൻ പാകിസ്താനെ കൂട്ടു പിടിച്ച് ചൈന. ഇന്ത്യൻ സൈന്യത്തിനെതിരായ പടയൊരുക്കത്തിനായി ചൈന പാകിസ്താൻ സൈനികർക്ക് പരിശീലനം നൽകിയെന്നാണ് റിപ്പോർട്ട്. ലഡാക്ക് അതിർത്തിയിലെ സൈനിക പിന്മാറ്റം പൂർണമായതിന് പിന്നാലെയാണ് ചൈനയുടെ പുതിയ നീക്കം.

ചിനാർ ബാഗ് മേഖലയിലെ ഉയർന്ന സമതലങ്ങളിൽവെച്ചാണ് പാക് സൈനികർക്ക് ചൈനീസ് ലിബറേഷൻ ആർമി സൈനിക പരിശീലനം നൽകിയത്. പരിശീലനം 45 ദിവസങ്ങൾ നീണ്ടു. മെയ് ഒന്നിനായിരുന്നു പരിശീലനം ആരംഭിച്ചത്. അഞ്ച് സൈനിക ഉദ്യോഗസ്ഥരായിരുന്നു പരിശീലനങ്ങൾക്ക് നേതൃത്വം നൽകിയത്. സൈനിക തന്ത്രങ്ങൾക്ക് പുറമേ ശാരീരിക ക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള പരിശീലനവും പാക് സൈനികർക്ക് നൽകിയിട്ടുണ്ട്.

ചൈനയിൽ നിന്നും പരിശീലനം ലഭിച്ച സൈനികരെ മാത്രം ഉൾപ്പെടുത്തി പ്രത്യേക സൈനിക യൂണിറ്റ് പാകിസ്താൻ രൂപീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയോട് അടുത്തുകിടക്കുന്ന ഗിൽജിത്- ബാൾട്ടിസ്താനിലാണ് ഈ യൂണിറ്റിനെ നിയോഗിച്ചിരിക്കുന്നത്.

ഉയർന്ന സമതലങ്ങളിൽ പോരാടുന്നതിനുള്ള പരിശീലനക്കുറവാണ് 1999 ലെ കാർഗിൽ യുദ്ധത്തിലെ പരാജയത്തിലേക്ക് നയിച്ചതെന്നാണ് പാകിസ്താൻ വിലയിരുത്തുന്നത്. ഈ സാഹചര്യത്തിൽ ചൈനയിൽ നിന്നും ലഭിച്ച തന്ത്രങ്ങൾ ഇന്ത്യയ്‌ക്കെതിരെ ഗുണം ചെയ്യുമെന്നാണ് കണക്കാക്കുന്നത്.

Related Articles

Back to top button