InternationalLatest

ബലൂചിസ്താനിലെ 5 ലക്ഷം പേർ കൊടുംദാരിദ്ര്യത്തിൽ : ഐക്യരാഷ്‌ട്രസഭ

“Manju”

ന്യൂയോർക്ക് : പാകിസ്താനിലെ ഇമ്രാൻ ഭരണകൂടത്തിന്റെ കെടുകാര്യസ്ഥത തുറന്നുകാട്ടി ഐക്യരാഷ്‌ട്രസഭ. ബലൂചിസ്താൻ ജനതയോട് പാക് ഭരണകൂടം നടത്തുന്ന നിഷേധാത്മക നടപടിയാണ് തെളിവുസഹിതം സഭ മേശപ്പുറത്ത് വെച്ചത്. ജനങ്ങളെ പട്ടണിക്കിട്ട് കൊല്ലുന്ന നയമാണ് ബലൂചിസ്താനിൽ നടക്കുന്നതെന്ന് സഭ പറഞ്ഞു. അഞ്ചു ലക്ഷം പേർ കൊടുംപട്ടിണിയിലാണെന്നും ഉടൻ അവർക്ക് സഹായം എത്തിക്കണമെന്നുമാണ് ഐക്യരാഷ്‌ട്രസഭ നിർദ്ദേശിച്ചിരിക്കുന്നത്.

‘ബലൂചിസ്താനിൽ അഞ്ചുലക്ഷത്തിലധികം പേർ ഭക്ഷ്യക്ഷാമം നേരിടുകയാണ്. ഇവർക്കൊപ്പം ഒരു ലക്ഷം പേർക്ക് അടിയന്തിരമായി ജീവൻരക്ഷാ സഹായങ്ങളും വേണം. പ്രവിശ്യയിലെ കൃഷിസംബന്ധമായി യാതൊരു സഹായങ്ങളും ഭരണകൂടം നൽകുന്നില്ല. ജലദൗർലഭ്യം പരിഹരിക്കാൻ നടപടിയില്ല. കൃഷി മുഖ്യ ജീവിതോപാധിയായ കുടുംബങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയാണ് ഭരണകൂടമെന്നും ഐക്യരാഷ്‌ട്രസഭ മനുഷ്യാവകാശ വിഭാഗം റിപ്പോർട്ടിൽ പറയുന്നു.

മേഖലയിലെ കാലാവസ്ഥ ഒട്ടും അനുകൂലമല്ല. 2020-21 കാലഘട്ടത്തിൽ മഴവേണ്ടവണ്ണം ലഭിച്ചിട്ടില്ല. ഇത് പ്രദേശത്തെ കൊടും വരൾച്ചയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. 12 ജില്ലകളിൽ 6 ജില്ലകളും കടുത്ത ജലക്ഷാമത്തിലാണെന്നും ഐക്യരാഷ്‌ട്രസഭാ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പത്തുകോടിയിലധികം ജനങ്ങൾ അടിയന്തിര സഹായംവേണ്ടവരാണ്. എന്നാൽ ഐക്യരാഷ്‌ട്രസഭയുടെ സഹായം നാലരക്കോടിജനങ്ങളിലേക്ക് മാത്രമേ എത്താൻ ഉപകരിക്കൂ എന്നതാണ് വസ്തുത. ഇമ്രാൻ ഭരണകൂടം എല്ലാ പ്രവിശ്യകളേയും തുല്യമായി കാണുന്നില്ലെന്നും ഐക്യരാഷ്‌ട്രസഭ റിപ്പോർട്ടിൽ കുറ്റപ്പെടുത്തി.

Related Articles

Back to top button