InternationalLatest

സമ്മര്‍ ക്യാമ്പ് സമാപിച്ചു

“Manju”

മ​നാ​മ: ബ​ഹ്​​റൈ​ന്‍ സെ​ന്‍റ്​ മേ​രീ​സ് ഇ​ന്ത്യ​ന്‍ ഓ​ര്‍ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ല്‍ ‘ഹൂ ​ആം ഐ 22’​എ​ന്ന പ്ര​മേ​യ​ത്തി​ല്‍ ന​ട​ത്തി​വ​ന്ന സ​മ്മ​ര്‍ ക്യാമ്പ്​ സ​മാ​പി​ച്ചു. ന്യൂ ​ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ ചെ​യ​ര്‍​മാ​ന്‍ ടി. ​ഡാ​ന്‍ ഗ്രാ​ന്‍​ഡ് ഫി​നാ​ലെ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ത്തീ​ഡ്ര​ല്‍ വി​കാ​രി ഫാ. ​പോ​ള്‍ മാ​ത്യൂ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ട്ടി​ക​ള്‍ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു. ക്യാമ്പി​ല്‍ പ​​ങ്കെ​ടു​ത്ത കു​ട്ടി​ക​ള്‍​ക്ക് സ​മ്മാ​ന​ങ്ങ​ളും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ല്‍​കി. സ​മ്മ​ര്‍ ക്യാമ്പ്​ ഡ​യ​റ​ക്ട​ര്‍ ഡീ​ക്ക​ന്‍ ജെ​റി​ന്‍ പി. ​ജോ​ണി​ന് ഉ​പ​ഹാ​രം ന​ല്‍​കി. സ​ഹ വി​കാ​രി ഫാ. ​സു​നി​ല്‍ കു​ര്യ​ന്‍ ബേ​ബി, ട്ര​സ്റ്റി സാ​മു​വേ​ല്‍ പൗ​ലോ​സ്, ആ​ക്ടി​ങ്​ സെ​ക്ര​ട്ട​റി ജോ​യ​ല്‍ സാം ​ബാ​ബു എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. സൂ​പ്പ​ര്‍​വൈ​സ​ര്‍ റെ​യ്ച്ച​ല്‍ മാ​ത്യു ക്യാമ്പിന്റെ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. കോ​ഓ​ഡി​നേ​റ്റ​ര്‍ സ​ന്തോ​ഷ് മാ​ത്യു സ്വാ​ഗ​ത​വും ബോ​ണി മു​ള​പ്പാം​പ​ള്ളി​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Related Articles

Back to top button