IndiaKeralaLatest

“വൈറ്റില”യിൽ ശാന്തിഗിരിയുടെ ശാഖ തുറന്നു.

“Manju”

എറണാകുളം   : ശാന്തിഗിരി ആയുർവേദ & സിദ്ധ വൈദ്യശാലയുടെ 458 മത്തെ ബ്രാഞ്ച് വൈറ്റലയില്‍ ഉദ്ഘാടനം ചെയ്തു. ഈ സമ്പത്തിക വർഷത്തിലെ തൊണ്ണൂറാമത്തെ ശാഖയാണ് ഇത്.  എറണാകുളം ജില്ലയില്‍ ഈ വർഷം തുറക്കുന്ന എട്ടാമത്തെ  ഏജൻസിയാണ് വൈറ്റലയിലേത്. വെൽ കെയർ ഹോസ്പിറ്റലിന് എതിർ വശം എസ് എ റോഡില്‍ ബുധനാഴ്ച ശാന്തിഗിരി ആശ്രമം പാലാരിവട്ടം ബ്രാഞ്ച് ഇന്‍ചാര്‍ജ് സ്വാമി ജ്യോതിചന്ദ്രൻ ജ്ഞാനതപസ്വി ഭദ്രദീപം കൊളുത്തി. ആശ്രമം പാലാരിവട്ടം ബ്രാഞ്ച് കോര്‍ഡിനേറ്റര്‍  അനുപ്  റ്റി.പി.,  ശാന്തിഗിരി ഹെല്‍ത്ത്കെയര്‍ പ്രൊഡക്ട്സ് മാര്‍ക്കറ്റിംഗ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍  ഷാജി ഇ കെ, ഏറണാകുളം ഏരിയ ഓഫീസ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ജോയി.വി., സോണല്‍ മാനേജര്‍ സൗത്ത് സോണ്‍  ജയചന്ദ്രൻ, ഏരിയ ഓഫീസ് ഡെപ്യൂട്ടി മാനേജര്‍  അഖിൽ ജെ എൽ , എറണാകുളം മൂവാറ്റുപുഴ മാര്‍ക്കറ്റിംഗ് അസിസ്റ്റന്റ് മാനേജര്‍ അനിൽ പി. സി,  റിട്ട റീഡർ ഗവ. ആയൂർവേദ മെഡിക്കൽ കോളേജ് തൃപ്പൂണിത്തുറ ഡോ. കെ ഗംഗാദേവി എം ഡി, സിദ്ധ വിഭാഗം ഡോ വിനീത പി ബി എന്നിവർ സന്നിഹിതരായിരുന്നു

Related Articles

Back to top button