IndiaLatest

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില മാറ്റമില്ല

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില മാറ്റമില്ല. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ഇന്ധന വില സര്‍വകാല റെക്കോര്‍ഡില്‍ തുടരുകയാണ്. ബുധനാഴ്ചയും ഇന്ധനവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ചൊവ്വാഴ്ച പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയും വര്‍ധിച്ചിരുന്നു. ആറു മാസത്തിനിടെ 58 തവണയാണ് വില വര്‍ധിക്കുന്നത്. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 104.90 രൂപയും ഡീസലിന് 96.72 രൂപയുമാണ്. ബെംഗളൂരു- 102.11 / 94.54, ചെന്നൈ- 99.80/ 94.54, കൊല്‍ക്കത്ത- 98.64/ 92.03, ഡല്‍ഹി – 98.81/ 89.18 രൂപ എന്നിങ്ങനെയാണ് ഇന്നത്തെ നിരക്ക്.

12 സംസ്ഥാനങ്ങളില്‍ പെട്രോളിന് 100 രൂപ മറികടന്നു. രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, ജമ്മു കശ്മീര്‍, ഒഡീഷ, തമിഴ്നാട്, ലഡാക്ക്, ബിഹാര്‍, കേരളം എന്നിവിടങ്ങളിലാണ് പെട്രോള്‍ വില നൂറുപിന്നിട്ട് കുതിക്കുന്നത്.

രാജസ്ഥാനിലെ ശ്രീഗംഗാനഗറില്‍ 110.05 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വാറ്റ് നികുതി ഈടാക്കുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍. ചരക്ക് കൂലി, ഡീലര്‍മാരുടെ കമ്മീഷന്‍, എക്‌സൈസ് തീരുവ, മൂല്യവര്‍ധിത നികുതി എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇന്ധന വില നിശ്ചയിക്കുന്നത്.

Related Articles

Back to top button