IndiaKeralaLatest

ബ്ലാക്ക് ഫംഗസ് പുതുതായി കണ്ടെത്തിയ രോഗമല്ല; പ്രമേഹ രോഗികള്‍ ശ്രദ്ധിക്കണം: മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത ബ്ലാക്ക് ഫംഗസ് പുതുതായി കണ്ടെത്തിയ രോഗമല്ലെന്നും ഈ രോഗത്തിന്‍റെ 40 ശതമാനം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രമേഹ രോഗികള്‍ ഈ രോഗത്തെപ്പറ്റി ശ്രദ്ധിക്കണം. ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുന്ന രോഗമല്ല ബ്ലാക്ക് ഫംഗസ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

രോഗം കണ്ടെത്തുന്നവരില്‍ 25 ശതമാനം പേരില്‍ മാത്രമാണ് പ്രമേഹം ഭേദമാകുന്നത്. അതിനാല്‍ ബ്ലാക്ക് ഫംഗസ് അപകടകാരിയായി മാറാം. സ്റ്റിറോയിഡുകള്‍ ഉപയോഗിച്ചാല്‍ രോഗം ഗുരുതരമാകാം. രോഗം മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ കേരളം ജാഗ്രത പുലര്‍ത്തി.

കേരളത്തില്‍ ആകെ 15 ബ്ലാക്ക് ഫംഗസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കാഴ്ച മങ്ങല്‍. തലവേദന. മൂക്കില്‍ നിന്നും കറുത്ത നിറത്തിലുള്ള ദ്രവം പുറത്തു വരിക എന്നിവയാണ് രോഗലക്ഷണങ്ങള്‍. ഗുരുതര രോഗമുള്ളവര്‍ കരുതല്‍ പാലിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.സംസ്ഥാനത്ത് കോവിഡ് വൈറസിന്‍റെ മൂന്ന് വകഭേദങ്ങള്‍ കൂടി കണ്ടെത്തി. വളരെ തീവ്രതയുള്ളതാണ് ഇവയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles

Back to top button