InternationalLatest

ബൈഡന്റെ സത്യപ്രതിജ്ഞ: മുഖ്യ ചുമതലയിൽ മലയാളി യുവാവും

“Manju”

വാഷിങ്ടൻ • പുതിയ യുഎസ് പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമല ഹാരിസും സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിന്റെ നാലംഗ നടത്തിപ്പു സമിതിയിൽ മലയാളി മജു വർഗീസും. ജനുവരി 20നു നടക്കുന്ന ചടങ്ങിന്റെ സംഘാടനം നിർവഹിക്കുന്ന പ്രസിഡൻഷ്യൽ ഇനാഗുരൽ കമ്മിറ്റിയുടെ (പിഐസി) എക്സിക്യൂട്ടീവ് ഡയറക്ടറാണ് മജു (43).

തിരുവല്ല സ്വദേശി മാത്യു – സരോജ ദമ്പതികളുടെ മകനായി ന്യൂയോർക്കിലാണു മജു ജനിച്ചത്. 2000 ൽ ഡമോക്രാറ്റ് സ്ഥാനാർഥി അൽ ഗോറിന്റെ പ്രചാരണ സംഘത്തിലുണ്ടായിരുന്നു.

ബറാക് ഒബാമ പ്രസിഡന്റായപ്പോൾ വിവിധ തസ്തികകളിൽ 6 വർഷം പ്രവർത്തിച്ചു. ബൈഡന്റെ പ്രചാരണ സംഘം ചീഫ് ഓപ്പറേറ്റിങ് ഓഫിസറായി പ്രവർത്തിച്ചതിന്റെ അംഗീകാരം കൂടിയാണ് പുതിയ ചുമതല.

Related Articles

Back to top button