India

കൊറോണ വ്യാപനം ; ക്വാറന്റൈൻ നിയമങ്ങൾ കർശനമാക്കി കർണാടക

“Manju”

ബെംഗളൂരു: കൊറോണ നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക സർക്കാർ. വിദേശത്ത് നിന്നും സംസ്ഥാനത്ത് എത്തുന്ന യാത്രക്കാർക്ക് കൊറോണ സ്ഥിരീകരിച്ചാൽ അവർ നിർബന്ധമായും 14 ദിവസം ക്വാറന്റൈനിൽ തുടരണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. നേരത്തെ വിദേശത്ത് നിന്നും തിരികെ എത്തി കൊറോണ സ്ഥിരീകരിച്ചവർക്ക് രോഗ ലക്ഷണങ്ങൾ ഒന്നും തന്നെ പ്രകടമായില്ലെങ്കിൽ വീട്ടിൽ ക്വാറന്റൈൻ പൂർത്തിയാക്കിയാൽ മതിയായിരുന്നു. എന്നാൽ ഒമിക്രോൺ വ്യാപനം രൂക്ഷമാകുന്നതോടെയാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്.

രോഗ ലക്ഷണങ്ങൾ ഒന്നും തന്നെ പ്രകടമായില്ലെങ്കിലും കൊറോണ സ്ഥിരീകരിച്ചവർ സർക്കാർ നൽകുന്ന മാർഗനിർദ്ദേശങ്ങൾ പാലിച്ച് ക്വാറന്റൈനിൽ കഴിയണം. ഹൈ-റിസ്‌ക് രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്കും, അല്ലാത്തവർക്കും നിയന്ത്രണം ബാധകമാണ്. 7 ദിവസത്തെ നിർബന്ധിത ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ പൂർത്തിയാക്കിയ ഇവർ തുടർന്ന് വീട്ടിൽ മടങ്ങി എത്തിയ ശേഷവും ഏഴ് ദിവസം ക്വാറന്റൈനിൽ തുടരണമെന്നാണ് കർണാടക ആരോഗ്യ വകുപ്പ് അറിയിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കർണാടകയിൽ 5000ത്തിലധികം ആളുകൾക്കാണ് കൊറോണ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 226 ഒമിക്രോൺ കേസുകളാണ് ഇത് വരെ റിപ്പോർട്ട് ചെയ്തത്. കർണാടകയുടെ തലസ്ഥാനമായ ബെംഗളൂരുവിൽ 4,324 കൊറോണ കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്.

Related Articles

Back to top button