IndiaLatest

വിക്രം – 1 അവതരിപ്പിച്ച്‌ സ്കൈറൂട്ട്

“Manju”

ഹൈദരാബാദ്: ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ നിര്‍മ്മിത റോക്കറ്റായ വിക്രം – എസിലൂടെ ചരിത്രം കുറിച്ച സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പായ സ്കൈറൂട്ട് എയറോസ്പേസ് ആദ്യ ഓര്‍ബിറ്റല്‍ ബഹിരാകാശ വിക്ഷേപണ വാഹനമായ വിക്രം – 1നെ അവതരിപ്പിച്ചു.

അടുത്ത വര്‍ഷം ആദ്യം വിക്രം – 1 വിക്ഷേപിക്കും. 300 കിലോഗ്രാം ഭാരമുള്ള പേലോഡുകള്‍ വഹിക്കാൻ ശേഷിയുണ്ട് മള്‍ട്ടി – സ്റ്റേജ് ലോഞ്ച് വെഹിക്കിളായ വിക്രം – 1ന്. ഏഴ് നില കെട്ടിടത്തിന്റെ ഉയരമുള്ള വിക്രത്തിന് ഉപഗ്രഹങ്ങളെ ലോവര്‍ എര്‍ത്ത് ഓര്‍ബിറ്റില്‍ ( എല്‍.ഇ.ഒ ) എത്തിക്കാനാകും.

പൂര്‍ണമായും കാര്‍ബണ്‍ ഫൈബര്‍റില്‍ തീര്‍ത്ത ഇന്ത്യയിലെ ആദ്യ റോക്കറ്റായ വിക്രത്തിന്റെ ആദ്യ ദൗത്യം ഭാഗികമായി വാണിജ്യാടിസ്ഥാനത്തിലായിരിക്കും. ഏകദേശം നാലോളം ദൗത്യങ്ങള്‍ക്ക് ശേഷം പൂര്‍ണമായും വാണിജ്യാടിസ്ഥാനമായിരിക്കും.

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ സംയോജിത റോക്കറ്റ് വികസന കേന്ദ്രവും സ്കൈറൂട്ട് കഴിഞ്ഞ ദിവസം തുറന്നിരുന്നു. തെലങ്കാനയിലെ ഷംഷാബാദില്‍ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തോട് ചേര്‍ന്ന് 60,000 ചതുരശ്ര അടിയില്‍ വ്യാപിച്ചുള്ള സ്കൈറൂട്ടിന്റെ പുതിയ ആസ്ഥാനമായ ഇവിടെ 300 ഓളം ജീവനക്കാരെ ഉള്‍ക്കൊള്ളാനാകും. സ്കൈറൂട്ടിന്റെ റോക്കറ്റ് ഡിസൈൻ, നിര്‍മ്മാണ, പരീക്ഷണ സംവിധാനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കും.

Related Articles

Back to top button