IndiaLatest

കോവിഡ് മരുന്ന് കണ്ടുപിടിച്ചെന്ന് അവകാശപ്പെട്ട ആയുര്‍വേദ ഡോക്ടര്‍ക്ക് സുപ്രീം കോടതി പിഴ ചുമത്തി

“Manju”

ശ്രീജ.എസ്

ഡല്‍ഹി: കൊവിഡിനെതിരായ മരുന്ന് കണ്ടെത്തിയെന്ന് അവകാശപ്പെട്ട ആയുര്‍വേദ ഡോക്ടര്‍ക്ക് പിഴയിട്ട് സുപ്രീം കോടതി. നിലവാരമില്ലാത്ത അവകാശവാദങ്ങള്‍ ഉയര്‍ത്തി കോടതിയുടെ സമയം പാഴാക്കിയതിനാണ് പിഴ ചുമത്തിയത്. ഹരിയാന സ്വദേശിയായ ആയുര്‍വേദ ഡോക്ടറായ ഓംപ്രകാശ് വൈദ്യഗ്യന്ത്രയ്ക്ക് 10000 രൂപ പിഴയാണ് കോടതി വിധിച്ചത്.

രാജ്യത്തെ ഡോക്ടര്‍മാരും ഗവേഷകരും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി മുഴുകിയിരിക്കുമ്പോള്‍ തെറ്റായ വാദങ്ങളോടെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിക്ക് രൂക്ഷ വിമര്‍ശനമാണ് കോടതിയില്‍ നിന്ന് നേരിട്ടത്. ബിഎഎംഎസ് ബിരുദധാരിയായ ഓംപ്രകാശ് താന്‍ നിര്‍മ്മിച്ച മരുന്ന കൊവിഡിനെതിരെ പ്രയോഗിക്കാന്‍ അനുവദിക്കണമെന്നും അതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തത്.

Related Articles

Back to top button