KeralaLatest

കലാഭവന്‍ മണിയുടെ മകളുടെ മിമിക്രി വൈറലാകുന്നു

“Manju”

അകാലത്തില്‍ വിടപറഞ്ഞ കലാഭവന്‍ മണിയുടെ മകളാണ് ലക്ഷ്മി. മണിയുടെ വിയോഗം മലയാളികള്‍ക്ക് അത്ര പെട്ടെന്നൊന്നും വിശ്വസിക്കാനായിരുന്നില്ല.

കലാഭവന്‍ മണി മരിക്കുന്നതിന് മുന്‍പ് റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതരായാ ഗായകരെ ഒന്നിച്ച്‌ ചേര്‍ത്ത് ഒരുക്കിയ പരിപാടിയായിരുന്നു മണിമേളം. അവതാരകയായത് കവിത നായരായിരുന്നു. കലാഭവന്‍ മണിയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും പരിപാടിയില്‍ അതിഥികളായി എത്തിയിരുന്നു. ആ ഷോയില്‍ എത്തിയ ലക്ഷ്മി പ്രേക്ഷകര്‍ക്കായി മിമിക്രി ചെയ്യുകയായിരുന്നു.
വിഎസ് അച്യുതാനന്ദനെയായിരുന്നു ആദ്യം ലക്ഷ്മി അനുകരിച്ചത്. പിന്നീട് കരുണാകരനെയും അനുകരിച്ച്. ഇതിനിടെ പറയുന്ന വാക്കുകള്‍ ശ്രദ്ധിക്കണമെന്ന് മണി ശ്രീലക്ഷ്മിയോട് പറയുന്നുണ്ട്. സുരേഷേട്ടനേയും അനുകരിക്കുന്നുണ്ടോയെന്നും മണി മകളോട് ചോദിച്ചിരുന്നു. സുരേഷ് ഗോപി ഡയലോഗും പാട്ടും മാനറിസവും ലക്ഷ്മി അനുകരിച്ചിരുന്നു. ആ ഗാനം ഞങ്ങള്‍ക്കായി ഒന്നുകൂടി പാടണമെന്നായിരുന്നു മണി പറഞ്ഞത്. മോഹന്‍ലാലിനെയും താരപുത്രി അനുകരിച്ചു.
എന്തായാലും എനിക്ക് അഭിമാനം തോന്നുന്നുണ്ട്. എന്റെ മകള്‍ എന്നേക്കാള്‍ വളരെ മനോഹരമായി മിമിക്രി കാണിച്ചുവെന്നായിരുന്നു മണിയുടെ വാക്കുകള്‍.

Related Articles

Back to top button