KeralaLatest

നൂറിന്റെ നിറവിൽ വി.എസ്. അച്യുതാനന്ദൻ

“Manju”

കമ്മ്യൂണിസ്റ്റ് ആദര്‍ശവും പോരാട്ട വീര്യവും ഒത്തുചേര്‍ന്ന വ്യക്തിത്വമാണ് സഖാവ് വി എസ് അച്യുതാനന്ദന്‍. സമരവും ജീവിതവും രണ്ടല്ല മറിച്ച് രണ്ടും ഒന്നാണെന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്ന വി എസ്, രാഷ്ട്രീയത്തിനതീതമായി അനീതിക്കെതിരെ സന്ധിയില്ലാതെ പോരാടി. അനാഥത്വം കൂട്ടായ ബാല്യം മുതല്‍ വി എസിന് ജീവിതം എന്നാല്‍ സമരമായിരുന്നു. തനിക്ക് മുന്നില്‍ നീതി ലഭിക്കാതെ കഷ്ടപ്പെടുന്നവര്‍ക്കെല്ലാം വി എസ് കൈത്താങ്ങായി.

ഭീഷണികള്‍ക്കും അധികാര ദുഷ്പ്രഭുത്വത്തിന് മുന്നിലും അടിപതറാതെ സ്വയം തെളിച്ച വഴിയിലൂടെ ചെങ്കൊടിയേന്തി മുഖ്യമന്ത്രി പദത്തിലെത്തിയ വിഎസ്സിന്റെ കൈകളില്‍ അഴിമതിയുടെ കറകള്‍ ഏറ്റിരുന്നില്ല. വി എസില്ലാത്ത ഇടതുപക്ഷത്തെക്കുറിച്ച് ചിന്തിക്കാന്‍ പുതുതലമുറയ്ക്ക് ഇന്ന് കഴിയില്ല എന്നതുതന്നെയാണ് നൂറിന്റെ നിറവില്‍ നില്‍ക്കുമ്പോഴും അദ്ദേഹം കേരള രാഷ്ട്രീയത്തിന് നല്‍കുന്ന സംഭാവന.

Related Articles

Back to top button