KeralaLatestThiruvananthapuram

നീറ്റ് പരീക്ഷ നീട്ടിവയ്ക്കാന്‍ സാദ്ധ്യതയില്ല

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: ഇത്തവണത്തെ മെഡിക്കല്‍ -എന്‍ജിനിയറിംഗ് പരീക്ഷമാറ്റിവയ്ക്കാന്‍ സാദ്ധ്യതയില്ല. ജെ.ഇ.ഇ , നീറ്റ് പരീക്ഷകള്‍ നടത്തുന്നതിന്റെ പ്രധാന്യം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇത് സംബന്ധിച്ച വിവരം വ്യക്തമാക്കിയിട്ടുളളത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ കൊണ്ട് പരീക്ഷകള്‍ നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

കൊവിഡ് വ്യാപനം മൂലം ഗതാഗത സൗകര്യം ഇല്ലാത്തതിനാല്‍ പരീക്ഷ കേന്ദ്രങ്ങള്‍ മാറ്റി നല്‍കണമെന്ന് ആവശ്യപ്പെട്ട് ചുരുക്കം ചില പരാതികള്‍ ലഭിച്ചതായും എന്‍.ടി.എ പറഞ്ഞു. 8,58,273 വിദ്യാര്‍ത്ഥികളില്‍ ഇതുവരെ 6,49,223 പേര്‍ അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട് . 99.07 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും അവര്‍ ആവശ്യപ്പെട്ട കേന്ദ്രങ്ങളില്‍ തന്നെ പരീക്ഷ എഴുതാനായി അനുവദിച്ചു നല്‍കിയിട്ടുണ്ട്. അനുവദിച്ച പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും മാറ്റം വരുത്താന്‍ 120 വിദ്യാര്‍ത്ഥികള്‍ മാത്രമാണ് അഭ്യര്‍ത്ഥിച്ചിട്ടുളളത്.ജെ.ഇ.ഇ,നീറ്റ് പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് തവണ പരീക്ഷ എഴുതേണ്ട നഗരം മാറ്റാമെന്നും അധികൃതര്‍ അറിയിച്ചു. പരീക്ഷയ്ക്ക് മുമ്പും ശേഷവും പരീക്ഷാ കേന്ദ്രങ്ങള്‍ ശുചീകരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. കൊവിഡ് പ്രതിരോധത്തിനായി പരീക്ഷാ കേന്ദ്രത്തിലെത്തുന്ന എല്ലാവര്‍ക്കും മാസ്കുകള്‍ കെെയുറകള്‍ എന്നിവ വിതരണം ചെയ്യും. പൂര്‍ണമായും സാമൂഹിക അകലം പാലിച്ച്‌ മാത്രമാണ് പരീക്ഷകള്‍ നടത്തുകയെന്നും അധികൃതര്‍ അറിയിച്ചു. സെപ്റ്റംബര്‍ 13നാണ് നീറ്റ് പരീക്ഷ നടക്കുക.

Related Articles

Back to top button