IndiaKeralaLatestThiruvananthapuram

അതിഥി തൊഴിലാളികള്‍ എത്തുന്നത്; കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളി

“Manju”

സിന്ധുമോള്‍ ആര്‍

കൊച്ചി: സംസ്ഥാനത്തെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയായി ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കാതെ എത്തുന്ന അതിഥി തൊഴിലാളികള്‍. ഇവരെ കണ്ടെത്തുന്നതും ശ്രമകരമായിരിക്കുകയാണ്. കെട്ടിടനിര്‍മ്മാണവും മറ്റ് ജോലികളും വീണ്ടും തുടങ്ങിയതോടെ ദിവസവേതനക്കാര്‍ക്ക് തൊഴില്‍സാധ്യത കൂടി. ഇതോടെയാണ് നാടുകളിലേക്ക് തിരിച്ച്‌ പോയ അതിഥി തൊഴിലാളികള്‍ മടങ്ങി വരാന്‍ തുടങ്ങിയത്. ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താണ് കൂടുതല്‍ പേരും മടങ്ങിവരുന്നത്. എന്നാല്‍ രജിസ്റ്റര്‍ ചെയ്യാതെയും ചിലര്‍ എത്തുന്നുണ്ട്.

സര്‍ക്കാര്‍ അനുമതി നേടാതെ തൊഴിലാളികളില്‍ ചിലര്‍ ചരക്ക് ലോറികളും മറ്റും കയറി സംസ്ഥാനത്തേക്കെത്തുന്നതായാണ് റിപ്പോര്‍ട്ട്. ഇവരെ പരിശോധിക്കാന്‍ കൃത്യമായ സംവിധാനമില്ലാത്തതും വെല്ലുവിളിയാകുകയാണ്. ആലുവയില്‍ കഴിഞ്ഞ ദിവസം അതിഥി തൊഴിലാളിയായ യുവതി ഡല്‍ഹിയില്‍ നിന്നെത്തിയ വിവരം ആരോഗ്യ പ്രവര്‍ത്തകര്‍ അറിഞ്ഞിരുന്നില്ല. നാട്ടുകാര്‍ പരാതിപ്പെട്ടതോടെയാണ് സംഭവം അറിഞ്ഞത്.

Related Articles

Back to top button